കുവൈറ്റ്: കുവൈറ്റിലെ മുബാറക് അല്‍-കബീര്‍ തുറമുഖം നടപ്പാക്കുന്നതിനുള്ള സംവിധാനത്തിന് അംഗീകാരം നല്‍കുന്നതിനായി വിദേശകാര്യ, തൊഴില്‍, ധനകാര്യ മന്ത്രിമാര്‍ ചൈനീസ് സര്‍ക്കാര്‍ പ്രതിനിധികളുമായി ഇന്ന് സുപ്രധാന യോഗം ചേരും.
ഇന്നലെ ബുബിയാന്‍ ദ്വീപിലെ പദ്ധതി പ്രദേശം സന്ദര്‍ശിച്ച ചൈനീസ് പ്രതിനിധി സംഘത്തില്‍ എഞ്ചിനീയര്‍മാരും, തുറമുഖ നിര്‍മാണത്തിലും മാനേജ്മെന്റിലും വിദഗ്ധരായ സ്‌പെഷ്യലൈസ്ഡ് കേഡര്‍മാരും ഉള്‍പ്പെട്ടിട്ടുണ്ട്.
ഇന്ന് നടക്കുന്ന മീറ്റിംഗുകള്‍ക്ക് പുറമേ കരാറുകളും പദ്ധതി നടപ്പാക്കല്‍ മെമ്മോറാണ്ടയും ഒപ്പിടും. പൊതുമരാമത്ത് മന്ത്രി ഡോ.നൂറ അല്‍-മഷാന്‍ പദ്ധതിയുടെ ആദ്യ ഘട്ടങ്ങള്‍ പ്രഖ്യാപിച്ചു.
മേഖലയില്‍ സുരക്ഷിതമായ ഒരു പ്രാദേശിക ഇടനാഴിയും വാണിജ്യ കേന്ദ്രവും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പദ്ധതി നടപ്പാക്കുന്നത്.