New Update
/sathyam/media/media_files/03wS3WqxgOaCdmOTir8O.jpg)
കുവൈറ്റ്: കുവൈറ്റില്‍ 519 ആളുകളുടെ താമസ വിലാസം ഇല്ലാതാക്കിയതായി റിപ്പോര്‍ട്ട്.
Advertisment
ഉടമയുടെ പ്രഖ്യാപനത്തിന്റെയോ വസ്തു പൊളിക്കുന്നതിന്റെയോ അടിസ്ഥാനത്തിലാണ് നടപടിയെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ അറിയിച്ചു.
മേല്‍വിലാസം ഇല്ലാതായവര്‍ ഔദ്യോഗിക പത്രമായ കുവൈത്ത് ടുഡേയില്‍ പേര് പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം അതോറിറ്റിയില്‍ എത്തി അനുബന്ധ രേഖകള്‍ നല്‍കിയ ശേഷം പുതിയ വിലാസം രജിസ്റ്റര്‍ ചെയ്യണം. അല്ലാത്തപക്ഷം ഇവര്‍ക്ക് കനത്ത പിഴ ചുമത്തും.