അയൽ രാജ്യങ്ങളായ കുവൈത്തും യു എ ഇ യും തമ്മിൽ സൈബർ സുരക്ഷയുള്‍പ്പെടെ എട്ടോളം കരാറുകളിൽ ഒപ്പുവെച്ചു

സ്റ്റാൻഡേർഡൈസേഷൻ പ്രവർത്തനങ്ങളുടെ മേഖലയിൽ പരസ്പരം സഹകരിച്ച് പ്രവർത്തിക്കുക എന്നീ കാര്യങ്ങളുമായി ബന്ധപ്പെട്ട കരാറുകളിലാണ് ഇരു വിഭാഗവും ഒപ്പുവെച്ചത് .

New Update
kuUntitleddow

കുവൈത്ത്: അയൽ രാജ്യങ്ങളായ കുവൈത്തും യു എ ഇ യും തമ്മിൽ സൈബർ സുരക്ഷയുപ്പെടെ എട്ടോളം കരാറുകളിൽ ഒപ്പുവെച്ചു .

Advertisment

അബുദാബിയിൽ നടക്കുന്ന കുവൈത്ത്- യു എ ഇ ജോയിന്റ് ഹയർ കമ്മിറ്റിയുടെ അഞ്ചാം സെഷനിൽ കുവൈത്ത് പ്രതിനിധി സംഘത്തെ നയിക്കുന്ന വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അൽ യഹ്യയുടെയും  യു എ ഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബുദുള്ള ബിൻ സായിദിന്റെയും സാന്നിധ്യത്തിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് കരാറുകളിൽ ഒപ്പുവെച്ചത് .

സ്റ്റാൻഡേർഡൈസേഷൻ പ്രവർത്തനങ്ങളുടെ മേഖലയിൽ പരസ്പരം സഹകരിച്ച് പ്രവർത്തിക്കുക, അടിസ്ഥാന സൗകര്യ മേഖലയിലെ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുക, ആശയവിനിമയ-വിവരസാങ്കേതിക വിദ്യ മേഖലയിലെ സഹകരണം വിപുലപ്പെടുത്തുക,  2024-2027 കാലയളവിൽ  ഇരു രാജ്യങ്ങളും തമ്മിലുള്ള വിദ്യാഭ്യാസ സഹകരണത്തിനുള്ള എക് സിക്യൂട്ടീവ് പ്രോഗ്രാം നടപ്പിലാക്കുക , 2024 - 2025 - 2026 വർഷങ്ങളിൽ കായിക മേഖലയുമായി ബന്ധപ്പെട്ട  പരിപാടികൾ സംഘടിപ്പിക്കുക , 2024-2026 വർഷത്തേക്കുള്ള സാംസ്കാരിക സഹകരണത്തിന് സഹായകരമായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുക, സൈബർ സുരക്ഷാ മേഖലയിൽ കൂടുതൽ സഹകരിച്ച് പ്രവർത്തിക്കുക , സംഭരണ- പ്രതിരോധ -വ്യവസായ മേഖലകളിൽ ന്യൂതന അറിവുകൾ പരസ്പരം കൈമാറുകയും സഹകരണം ശക്തിപ്പെടുത്തുകയും ചെയ്യുക എന്നീ കാര്യങ്ങളുമായി ബന്ധപ്പെട്ട കരാറുകളിലാണ് ഇരു വിഭാഗവും ഒപ്പുവെച്ചത് .

Advertisment