Advertisment

കുവൈറ്റില്‍ ബാങ്ക് ഇടപാടില്‍ തട്ടിപ്പ്; പ്രവാസി യുവതിക്ക് നഷ്ടമായത് വന്‍ തുക

ലിങ്കില്‍ 500 ഫില്‍സ് പേ ചെയ്തപ്പോള്‍ അക്കൗണ്ടില്‍ നിന്ന് 209.800 ദിനാര്‍ പിന്‍വലിച്ചതായി കണ്ടെത്തി.

New Update
kuwait police.jpg

കുവൈറ്റ്: കുവൈറ്റില്‍ ബാങ്ക് ഇടപാടില്‍ തട്ടിപ്പ് നടത്തിയതായി പ്രവാസി യുവതി പരാതിപ്പെട്ടതിനെ തുടര്‍ന്ന് വ്യാജരേഖ ചമയ്ക്കല്‍, കുറ്റകൃത്യം തുടങ്ങിയ കുറ്റങ്ങള്‍ വാണിജ്യകാര്യ പ്രോസിക്യൂഷന് കൈമാറി. 

Advertisment

വീട്ടുപകരണങ്ങള്‍ വിലക്കുറവില്‍ നല്‍കാമെന്ന വാട്സ്ആപ്പ് സന്ദേശം വഴിയാണ് തട്ടിപ്പ്. സാധനങ്ങള്‍ ഡെലിവറി ചെയ്യുമ്പോള്‍ പണം നല്‍കാമെന്ന ധാരണയില്‍ 20 ദിനാര്‍ വിലയുള്ള സാധനങ്ങള്‍ വാങ്ങാന്‍ സമ്മതിച്ചു.

തട്ടിപ്പ് സംഘം ആദ്യം ക്യാഷ് ഓണ്‍ ഡെലിവറി സ്വീകരിക്കാന്‍ സമ്മതിച്ചിരുന്നുവെങ്കിലും പിന്നീട് ഒരു ലിങ്ക് വഴി ആദ്യം 500 ഫില്‍സിന്റെ ചെറിയ പേയ്മെന്റ് നല്‍കണമെന്ന് നിര്‍ബന്ധിച്ചുവെന്ന് ഇര പറഞ്ഞു. 

ലിങ്കില്‍ 500 ഫില്‍സ് പേ ചെയ്തപ്പോള്‍ അക്കൗണ്ടില്‍ നിന്ന് 209.800 ദിനാര്‍ പിന്‍വലിച്ചതായി കണ്ടെത്തി. പ്രവാസിയായ യുവതി തന്നെ സംഘം ബന്ധപ്പെട്ടിരുന്ന ഫോണ്‍ നമ്പര്‍ അധികൃതര്‍ക്ക് കൈമാറി. 

വഞ്ചനാപരമായ പ്രവര്‍ത്തനത്തിന് ഉപയോഗിച്ച ഫോണ്‍ പ്രാദേശികമായിരിക്കില്ലെന്ന് സുരക്ഷാ ഉറവിടം വ്യക്തമാക്കി. എട്ട് അക്കങ്ങളുള്ള ഒരു പ്രാദേശിക നമ്പറായി കാണപ്പെടുന്നുണ്ടെങ്കിലും, ഇത് വഞ്ചനാപരമായ ആവശ്യങ്ങള്‍ക്കായി സജ്ജീകരിച്ചതാകാമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Advertisment