Advertisment

കുവൈറ്റില്‍ 17കാരന് നേരെ അജ്ഞാതന്റെ ആക്രമണം, കുട്ടി ആശുപത്രിയില്‍

ജഹ്റ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച കുട്ടി 21 ദിവസം ചികിത്സയ്ക്കായി കഴിയണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

New Update
kuwait police.jpg

കുവൈത്ത്: കുവൈറ്റില്‍ 17കാരന് നേരെ അജ്ഞാതന്റെ ആക്രമണം. സാദ് അല്‍ അബ്ദുള്ളയിലാണ് സംഭവം. പരിക്കേറ്റ 17കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisment

തന്റെ മകനെ അജ്ഞാതന്‍ ക്രൂരമായി ആക്രമിച്ചതിനാല്‍ ശരീരത്തിലുടനീളം ഒടിവുകളും മുറിവുകളും ഉണ്ടായതായി അറിയിച്ച് കുട്ടിയുടെ അമ്മ സാദ് അല്‍ അബ്ദുള്ള പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. 

ജഹ്റ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച കുട്ടി 21 ദിവസം ചികിത്സയ്ക്കായി കഴിയണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

കുട്ടിക്ക് ഉണ്ടായ പരിക്കുകളുടെയും ഒടിവുകളുടെയും വ്യാപ്തി വെളിപ്പെടുത്തുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടും അമ്മ സമര്‍പ്പിച്ചിട്ടുണ്ട്. കേസ് ഫയല്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Advertisment