സിൽവർ ജൂബിലി സമാപന സമ്മേളനവും - മുഹബ്ബത്തെ റസൂൽ(സ)'24 സമ്മേളനവും ഒരുക്കങ്ങൾ പുരോഗമിക്കുന്നു

കുവൈത്തിൻറെ  വിവിധ ഭാഗത്ത് നിന്നും  വാഹന സൗകര്യം ഏർപ്പെടുത്തത്തിയിട്ടുണ്ടെന്ന്  നേതാക്കൾ കൂട്ടിച്ചേർത്തു.

New Update
kuUntitledmra

കുവൈത്ത്: കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ (കെ.ഐ.സി) കേന്ദ്ര കമ്മിറ്റി സംഘടിപ്പിക്കുന്ന ’മുഹമ്മദ് നബി (സ) മാനവ മൈത്രിയുടെ മഹൽ സ്വരൂപം' എന്ന പ്രമേയത്തിൽ മുഹബ്ബത്തെ റസൂൽ(സ)'24  സമ്മേളനവും, ‘പ്രവാസത്തിലും പ്രഭ പരത്തിയ കാൽനൂറ്റാണ്ട്’എന്ന പ്രമേയത്തിൽ സിൽവർ ജൂബിലി സമാപന സമ്മേളനത്തിന്റെയും ഒരുക്കങ്ങൾ പുരോഗമിക്കുന്നു. 

Advertisment

സെപ്റ്റംബർ 12,13 വ്യാഴം, വെള്ളി തീയതികളിൽ അബ്ബാസിയ്യ സെൻട്രൽ സ്കൂളിൽ പ്രൗഢ ഗംഭീരമായ സദസ്സുകൾക്ക് വേദിയാവുകയാണ്. 
   
ബഹു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ആദരണീയനായ പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ,  ശൈഖുൽ ജാമിഅ: ആലിക്കുട്ടി മുസ്‌ലിയാർ (സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി), കൊയ്യോട് ഉമർ മുസ്‌ലിയാർ (സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ട്രഷറർ), അൻവർ മുഹ്‌യിദ്ദീൻ ഹുദവി ആലുവ, കുവൈത്തിലെ മറ്റു  രാഷ്ട്രീയ സാംസ്കാരിക വാണിജ്യ വ്യക്തിത്വങ്ങൾ എന്നിവർ പങ്കെടുക്കുന്നു. 

ആദ്യ ദിനത്തിൽ  മജ്‌ലിസുന്നൂർ ആത്മീയ മജ്‌ലിസും 'അൽ-മഹബ്ബ 2024' സ്പെഷ്യൽ  സുവനീർ പ്രകാശനവും മെമ്പർഷിപ് ക്യാമ്പയിൻ ഉദ്ഘാടനവും വിവിധ നേതാക്കളുടെ വിവിധ വിഷയങ്ങളിലുള്ള പ്രഭാഷണവും  ഉണ്ടായിരിക്കും.  

'മുഹമ്മദ് നബി (സ) മാനവ മൈത്രിയുടെ മഹൽ സ്വരൂപം' എന്ന പ്രമേയത്തിൽ അൻവർ മുഹിയദ്ധീൻ ആലുവ മുഖ്യ പ്രഭാഷണം നടത്തും. 

രണ്ടാം ദിനത്തിൽ 'പ്രവാസത്തിലും പ്രഭ പരത്തിയ കാൽ നൂറ്റാണ്ട്' എന്ന പ്രമേയത്തിൽ കഴിഞ്ഞ രണ്ടര വർഷമായി ജീവകാരുണ്യ മേഖലകളിൽ നടത്തി വരുന്ന ഇരുപത്തിയഞ്ചിന കർമ്മ പദ്ധതികളുടെ സമാപന സമ്മേളനവും ബുർദ മജ്‌ലിസ്, ഗ്രാൻഡ് മൗലൂദും സംഘടിപ്പിക്കും. 

സമ്മേളനത്തിൻറെ മുന്നോടിയായി വിവിധ യൂണിറ്റുകളിലും മേഖലാ തലങ്ങളിലും പ്രചാരണ സമ്മേളനങ്ങളും  മുന്നൊരുക്കങ്ങളും നടന്നു വരുന്നു.

രണ്ട് ദിനങ്ങളിലായി സംഘടിപ്പിക്കുന്ന ഐതിഹാസികമായ  മഹാ സമ്മേളനങ്ങളിൽ നാലായിരത്തോളം ആളുകൾ പങ്കെടുക്കുമെന്ന്   സ്വാഗത സംഘ കമ്മിറ്റി നേതാക്കൾ അറിയിച്ചു.  

കുവൈത്തിൻറെ  വിവിധ ഭാഗത്ത് നിന്നും  വാഹന സൗകര്യം ഏർപ്പെടുത്തത്തിയിട്ടുണ്ടെന്ന്  നേതാക്കൾ കൂട്ടിച്ചേർത്തു.

Advertisment