ഇന്ത്യൻ ട്രേഡ് പ്രൊമോഷൻ കൗൺസിൽ ഓഫ് ഇന്ത്യാ ബയർ - സെല്ലർ മീറ്റ് ഇന്ന്

കുവൈറ്റ്‌ സിറ്റിയിലെ ഹോട്ടൽ ഗ്രാൻഡ് മജസ്റ്റിക്സ് അൽ അനൂദ് ബാൾ റൂമിൽ രാവിലെ 10 മണി മുതൽ 4 മണി വരെ ആണ് പരിപാടി.

New Update
kuuyntitledmra

കുവൈറ്റ്: കുവൈത്തിലെ ഇന്ത്യൻ എംബസി 2024 സെപ്റ്റംബർ 8 മുതൽ 10 വരെ കുവൈറ്റിൽ ഭക്ഷണം, കാർഷിക, പാനീയ മേഖലകളിൽ ഉഭയകക്ഷി വ്യാപാര പ്രോത്സാഹന പരിപാടികൾ സംഘടിപ്പിക്കും.

Advertisment

ഇന്ന് സെപ്തംബർ 8 ഞായറാഴ്ച്ച  ട്രേഡ് പ്രൊമോഷൻ കൗൺസിൽ ഓഫ് ഇന്ത്യയുമായി സഹകരിച്ച് ബയർ- സെല്ലർ മീറ്റ് സംഘടിപ്പിക്കുന്നു.

കുവൈറ്റ്‌ സിറ്റിയിലെ ഹോട്ടൽ ഗ്രാൻഡ് മജസ്റ്റിക്സ് അൽ അനൂദ് ബാൾ റൂമിൽ രാവിലെ 10 മണി മുതൽ 4 മണി വരെ ആണ് പരിപാടി.

കൂടാതെ ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്‌സ്‌പോർട്ട് ഓർഗനൈസേഷൻസ് (എഫ്ഐഇഒ), കുവൈറ്റ് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (കെസിസിഐ) എന്നിവയുടെ സഹകരണത്തോടെ എംബസി 2024 സെപ്റ്റംബർ 9-10 തീയതികളിൽ കെസിസിഐ എക്‌സിബിഷൻ ഹാളിൽ ഭക്ഷ്യ-കാർഷിക ഉൽപന്നങ്ങളുടെ മേഖലയിൽ ഒരു ബയർ-സെല്ലർ മീറ്റും സംഘടിപ്പിക്കും.

30 ഓളം ഇന്ത്യൻ കമ്പനികളുടെ പ്രതിനിധി സംഘം പരിപാടികളിൽ പങ്കെടുക്കും.

രണ്ട് പരിപാടികളും കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതി ഡോ.ആദർശ് സ്വൈക ഉദ്ഘാടനം ചെയ്യുമെന്ന് എംബസി വാർത്ത കുറിപ്പിൽ അറിയിച്ചു

Advertisment