/sathyam/media/media_files/JtiyFcGcYdeClhNj9aAj.jpg)
കുവൈത്ത്: കുവൈത്തില്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയില്‍ പുതിയ നേട്ടവുമായി ജാബിര്‍ ആശുപത്രി.
കടുത്ത പ്രമേഹം കാരണം കിഡ്നി തകരാറിലായി ഡയാലിസിസിന് വിധേയനായി കൊണ്ടിരുന്ന രോഗിയില്‍ അതേ ഗ്രൂപ്പില്‍പെട്ട ബന്ധുവിന്റെ വൃക്ക വെച്ചു പിടിപ്പിക്കുന്നതിലാണ് ജാബിര്‍ ആശുപതിയിലെ ഡോക്ടര്‍മാര്‍ വിജയിച്ചിരിക്കുന്നത് .
രോഗികളുടെ കുടുംബാംഗങ്ങള്‍ തമ്മില്‍ അനുയോജ്യമായ വൃക്കകള്‍ ദാനം ചെയ്യുന്ന പുതിയ പദ്ധതി പ്രകാരമുള്ള രാജ്യത്തെ ആദ്യത്തെ ശസ്ത്രക്രിയയാണ് ഇതെന്ന് ജാബിര്‍ ഹോസ്പിറ്റലിലെ അവയവ മാറ്റിവയ്ക്കല്‍ വിഭാഗം മേധാവി ഡോ. സജ സോറൂര്‍ പറഞ്ഞു.
എല്ലാ രോഗികള്‍ക്കും വിജയകരമായി വൃക്ക മാറ്റിവയ്ക്കല്‍ നടത്താനുള്ള അവസരമാണ് ഇതിലൂടെ ഉണ്ടാകുന്നത്. വൃക്ക ദാതാക്കളുടെ സര്‍ക്കിള്‍ വിപുലീകരിക്കുന്നതിലൂടെ വൃക്ക മാറ്റിവയ്ക്കല്‍ ആവശ്യമുള്ള രോഗികളുടെ പ്രതീക്ഷ വര്ധിപ്പിക്കാനാകുമെന്നും അവര്‍ പറഞ്ഞു.
നിരവധി പേരാണ് രാജ്യത്ത് വ്യക്ക സംബന്ധമായ രോഗങ്ങള്‍ക്ക് അടിപ്പെട്ട് പ്രയാസത്തില്‍ കഴിയുന്നത്. ഒരേ കുടുംബത്തില്‍ തന്നെ നിരവധി പേര്‍ ഈ രോഗത്തിന്റെ പിടിയില്‍ കഴിയുമ്പോള്‍ അതേ കുടുംബത്തില്‍ നിന്ന് തന്നെ വ്യക്ക ദാതാക്കള്‍ മുന്നോട്ടുവന്നാല്‍ കുടുംബങ്ങള്‍ക്കെല്ലാം അത് സന്തോഷം നല്‍കും .
ഈ രോഗം പിടികൂടുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടിവരുമ്പോള്‍ ദേശീയ തലത്തില്‍ ഈ പദ്ധതി വിജയിപ്പിക്കേണ്ടതിന്റെ പ്രാധാന്യം അവര്‍ എടുത്തു പറഞ്ഞു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us