കുവൈറ്റില്‍ സഹേൽ ആപ്പ് വഴി താൽക്കാലിക റസിഡൻസി നൽകുന്നതിന് മിനിസ്ട്രി ഓഫ്‌ ഇന്റീരിയർ പുതിയ ഇലക്ട്രോണിക് സേവനം ആരംഭിച്ചു

ഈ സേവനം താല്‍ക്കാലിക റസിഡന്‍സി നല്‍കുന്നതിനുള്ളതാണ്.

New Update
sahel 1

കുവൈറ്റ്: കുവൈറ്റില്‍ സഹേല്‍ ആപ്പിലെ 'റെസിഡന്‍സി സര്‍വീസസ്' വിഭാഗത്തിന് കീഴില്‍ ഒരു പുതിയ ഇലക്ട്രോണിക് സേവനം കൂടി ആരംഭിച്ച് ആഭ്യന്തര മന്ത്രാലയം.

Advertisment

ഈ സേവനം താല്‍ക്കാലിക റസിഡന്‍സി നല്‍കുന്നതിനുള്ളതാണ്.

റെസിഡന്‍സി സ്റ്റിക്കര്‍ പ്രിന്റ് ചെയ്യുന്നതിനായി റസിഡന്‍സി അഫയേഴ്‌സ് സെക്ടര്‍ സന്ദര്‍ശിക്കേണ്ട ആവശ്യമില്ലാതെ തന്നെ ഇലക്ട്രോണിക് സ്റ്റിക്കര്‍ ഉള്‍പ്പെടുന്ന ഒരു അറിയിപ്പ് സ്വീകരിക്കാന്‍ ഈ സേവനം സ്‌പോണ്‍സര്‍മാരെ പ്രാപ്തമാക്കുമെന്നും പൗരന്മാര്‍ക്കും താമസക്കാര്‍ക്കുമുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിനും ലഘൂകരിക്കുന്നതിനുമായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി അഫയേഴ്‌സിന്റെയും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസിന്റെയും നടന്നുകൊണ്ടിരിക്കുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടികള്‍ എന്നും വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.

Advertisment