കുവൈറ്റില്‍ രണ്ട് മാസത്തിനുള്ളില്‍ 160 ഫിലിപ്പിനോ നഴ്സുമാര്‍ എത്തും

ഫിലിപ്പിനോ ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കുവൈറ്റ് യൂണിയന്‍ ഓഫ് ഡൊമസ്റ്റിക് ലേബര്‍ ഓഫീസ് പ്രസ്താവന ഇറക്കി

New Update
nurse died.jpg

കുവൈറ്റ്: കുവൈറ്റില്‍ രണ്ട് മാസത്തിനുള്ളില്‍ 160 ഫിലിപ്പിനോ നഴ്സുമാര്‍ എത്തും. ഒന്നര വര്‍ഷത്തിലേറെ നീണ്ട സസ്‌പെന്‍ഷനു ശേഷം ഫിലിപ്പിനോ ഗാര്‍ഹിക തൊഴിലാളികളുടെ ആദ്യ ബാച്ച് കുവൈറ്റില്‍ എത്തിയ സാഹചര്യത്തിലാണ് സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നതിനായി 150 നഴ്‌സുമാരുടെ അപേക്ഷകള്‍ക്ക് ഫിലിപ്പീന്‍സ് എംബസി അംഗീകാരം നല്‍കിയത്. 

Advertisment

അതേസമയം, ഫിലിപ്പിനോ ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കുവൈറ്റ് യൂണിയന്‍ ഓഫ് ഡൊമസ്റ്റിക് ലേബര്‍ ഓഫീസ് പ്രസ്താവന ഇറക്കി.

അംഗീകൃത റിക്രൂട്ട്മെന്റ് ഓഫീസുകളില്‍ 4% മാത്രമേ നിലവില്‍ ഫിലിപ്പിനോ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ കഴിയൂ, ബാക്കിയുള്ള 96% ഇപ്പോഴും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയാണെന്ന് യൂണിയന്‍ വ്യക്തമാക്കി. 

സെന്‍സേഷണല്‍ പ്രസ്താവനകള്‍ പിന്തുടരുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ യൂണിയന്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയും റിക്രൂട്ട്മെന്റ് പ്രക്രിയ അന്തിമമാക്കുന്നതിനുള്ള പ്രതിബദ്ധത ഊന്നിപ്പറയുകയും ചെയ്തു.

Advertisment