കുവൈറ്റില്‍ ഗാര്‍ഹിക തൊഴിലാളികളുടെ വിസ കൈമാറ്റം നീട്ടണമെന്ന് ആവശ്യം

ഗാര്‍ഹിക തൊഴിലാളികളെ സ്വകാര്യ മേഖലയിലേക്ക് മാറ്റാന്‍ അനുവദിക്കുന്ന പ്രമേയം ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അല്‍ യൂസഫ് അല്‍ സബാഹ് പുറപ്പെടുവിച്ചിരുന്നു.

New Update
domestic Untitledkar

കുവൈറ്റ്: കുവൈറ്റില്‍ ഗാര്‍ഹിക തൊഴിലാളികളുടെ വിസ കൈമാറ്റം നീട്ടണമെന്ന് ആവശ്യം.

Advertisment

ഗാര്‍ഹിക തൊഴിലാളികളെ സ്വകാര്യ മേഖലയിലേക്ക് മാറ്റാന്‍ അനുവദിക്കുന്നത് സംബന്ധിച്ച മന്ത്രിതല പ്രമേയം നമ്പര്‍ 6/2024 കാലഹരണപ്പെട്ടതായി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ സ്ഥിരീകരിച്ചു.

ജൂലൈ 14 മുതല്‍ സെപ്തംബര്‍ 12 വരെയുള്ള ഒരു നിശ്ചിത കാലയളവിനുള്ളില്‍ ഗാര്‍ഹിക തൊഴിലാളികളെ സ്വകാര്യ മേഖലയിലേക്ക് മാറ്റാന്‍ അനുവദിക്കുന്ന പ്രമേയം ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അല്‍ യൂസഫ് അല്‍ സബാഹ് പുറപ്പെടുവിച്ചിരുന്നു.

ഈ പ്രമേയം നടപ്പാക്കുന്നത് രണ്ട് മാസത്തേക്ക് നീട്ടുകയോ അല്ലെങ്കില്‍ അയല്‍ രാജ്യങ്ങളെപ്പോലെ സ്ഥിരമായി നടപ്പാക്കുകയോ ചെയ്യണമെന്നാണ് ആവശ്യം.

Advertisment