കുവൈത്തില്‍ 2023 സെപ്റ്റംബര്‍ 1 മുതല്‍ ഈ മാസം ഒന്ന് വരെ പ്രവാസികളില്‍ നിന്ന് ജല വൈദ്യുതി മന്ത്രാലയം കുടിശിക പിരിച്ചത് 2.3 കോടി ദിനാര്‍

ഉപഭോക്താക്കളില്‍ നിന്നും കുടിശ്ശിക പിരിക്കാനായി 2023 ഏപ്രില്‍ പകുതിയോടെയാണ് ഇരു മന്ത്രാലയങ്ങളും തമ്മിലുള്ള നെറ്റ് വര്‍ക്ക് സംവിധാനം ബന്ധിപ്പിച്ചത്.

New Update
kuwait1.jpg

കുവൈത്ത്: കുവൈത്തില്‍ 2023 സെപ്റ്റംബര്‍ 1 മുതല്‍ ഈ മാസം ഒന്ന് വരെ പ്രവാസികളില്‍ നിന്ന് ജല വൈദ്യുതി മന്ത്രാലയം പിരിച്ചത് 2.3 കോടി ദിനാറിന്റെ കുടിശ്ശികയെന്ന് റിപ്പോര്‍ട്ട്.

Advertisment

വൈദ്യുതി മന്ത്രാലയത്തെ ആഭ്യന്തര, നീതിന്യായ മന്ത്രാലയങ്ങളുമായി ബന്ധിപ്പിച്ചിരുന്നു. ഇതെ തുടര്‍ന്നാണ് വര്ഷങ്ങളായി കുടിശികയായുള്ള തുക പിരിച്ചെടുക്കാന്‍ സാധിച്ചത്.

വൈദ്യുതി മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും തമ്മിലുള്ള സംവിധാനം ബന്ധിപ്പിച്ച നടപടി കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

ഉപഭോക്താക്കളില്‍ നിന്നും കുടിശ്ശിക പിരിക്കാനായി 2023 ഏപ്രില്‍ പകുതിയോടെയാണ് ഇരു മന്ത്രാലയങ്ങളും തമ്മിലുള്ള നെറ്റ് വര്‍ക്ക് സംവിധാനം ബന്ധിപ്പിച്ചത്.

Advertisment