35 ദിവസം കുവൈറ്റിലെ ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ച ശേഷം റൂം വാടക നല്‍കാതെ മുങ്ങി; പ്രവാസി അറസ്റ്റില്‍

വിസ കാലാവധി കഴിഞ്ഞ ഇയാള്‍ക്ക് എങ്ങനെ ഹോട്ടലില്‍ താമസിക്കാന്‍ മുറി ലഭിച്ചുവെന്ന കാര്യവും പോലിസ് അന്വേഷിച്ചു വരികയാണ്.

New Update
arrest Untitledchar

കുവൈറ്റ്:  35 ദിവസം കുവൈറ്റിലെ ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ച ശേഷം റൂം വാടക നല്‍കാതെ മുങ്ങിയ കേസില്‍ പ്രവാസി അറസ്റ്റില്‍. പ്രവാസി താമസിച്ചിരുന്ന ഹോട്ടലിന്റെ ഉടമയായ കുവൈറ്റ് പൗരന്‍ റുമൈതിയ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രവാസി പിടിയിലായത്.

Advertisment

എന്നാല്‍ പിടിയിലായ പ്രവാസിയുടെ രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് 2017ല്‍ തന്നെ ഇയാളുടെ വിസയുടെ കാലാവധി കഴിഞ്ഞിരുന്നതായും അനധികൃതമായാണ് ഇയാള്‍ രാജ്യത്ത് താമസിച്ചതെന്നും പോലിസിന് ബോധ്യമായതായി അധികൃതര്‍ അറിയിച്ചു. 

വിസ കാലാവധി കഴിഞ്ഞ ഇയാള്‍ക്ക് എങ്ങനെ ഹോട്ടലില്‍ താമസിക്കാന്‍ മുറി ലഭിച്ചുവെന്ന കാര്യവും പോലിസ് അന്വേഷിച്ചു വരികയാണ്.

കാരണം പ്രവാസികളെ ഹോട്ടലുകളിലും മറ്റും താമസിക്കാന്‍ അനുവദിക്കുന്നതിന് മുമ്പ് ഹോട്ടലുകള്‍ താമസ സ്റ്റാറ്റസ് അല്ലെങ്കില്‍ എന്‍ട്രി വിസ പരിശോധിക്കേണ്ടതുണ്ടെന്നാണ് നിയമം. 

ഈ വ്യവസ്ഥ പാലിക്കാതെയാണോ നിയമവിരുദ്ധ താമസക്കാരനായ പ്രവാസിക്ക് ഹോട്ടല്‍ മുറി അനുവദിച്ചത് എന്ന കാര്യവും പോലിസ് അന്വേഷിച്ചു വരികയാണ്.

Advertisment