/sathyam/media/media_files/pE14i5EfgMI89bPyAkLC.jpg)
കുവൈറ്റ്: കുവൈറ്റില്‍ സ്വദേശി പൗരന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ മയക്കുമരുന്നുമായി അറസ്റ്റില്‍. ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ഡ്രഗ് കണ്‍ട്രോളിലെ ക്രിമിനല്‍ സെക്യൂരിറ്റി സെക്ടറുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന ഇന്റര്‍നാഷണല്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റ്‌റ് ആണ് പ്രതികളെ പിടികൂടിയത്.
ഒരാള്‍ സ്വദേശിയും മറ്റൊരാള്‍ പൗരത്വരഹിതനുമാണ്. രാജ്യത്തിന്റെ വടക്ക് ഭാഗത്തുള്ള മരുഭൂമിയില്‍ നിന്ന് നിരവധി തോക്കുകളും വെടിക്കോപ്പുകളും കൂടാതെ വന്‍തോതില്‍ സൈക്കോട്രോപിക് വസ്തുക്കളും മയക്കുമരുന്നുകളുമായി ഇവരെ പിടികൂടുകയായിരുന്നു.
150,000 സൈക്കോട്രോപിക് ഗുളികകളും (ലിറിക്ക, ക്യാപ്റ്റഗണ്‍) ഒരു കിലോ ഹാഷിഷും നാല് തോക്കുകളും വെടിക്കോപ്പുകളും കണ്ടെത്തി.
പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുന്നതിന് പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തതായി മന്ത്രാലയത്തെ ഉദ്ധരിച്ചു പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us