/sathyam/media/media_files/8cMKwA1MU3cHVB6iud2p.jpg)
കുവൈത്ത്: കുവൈത്തില്‍ ഭക്ഷണങ്ങള്‍ ഉള്‍പ്പെടെ വിവിധ ഉത്പന്നങ്ങള്‍ക്ക് ഓഫറുകളും വിലക്കുറവും പ്രഖ്യാപിച്ച് പൗരന്മാരില്‍ നിന്നും താമസക്കാരില്‍ നിന്നും ബാങ്ക് ബാലന്‍സ് തട്ടുന്ന സംഘങ്ങള്‍ക്ക് എതിരെ ജാഗ്രത പാലിക്കണമെന്ന് സുരക്ഷാ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
വിപണി മൂല്യത്തിന്റെ നാലിലൊന്ന് വിലക്കുറവ് പ്രഖ്യാപിച്ചാണ് സംഘങ്ങള്‍ തട്ടിപ്പ് നടത്തുന്നത്. ഇത് വഴി വ്യക്തികളുടെ ബാങ്ക് വിവരങ്ങള്‍ ചോര്‍ത്തി അകൗണ്ടിലേക്ക് പ്രവേശിച്ചു പണം കവരുന്നതാണ് സംഘത്തിന്റെ രീതി.
ഇത്തരത്തില്‍ തട്ടിപ്പിന് ഇരയായ നിരവധി പൗരന്മാരില്‍ നിന്നും താമസക്കാരില്‍ നിന്നും പരാതികള്‍ ലഭിച്ചതായും അധികൃതര്‍ അറിയിച്ചു.
സോഷ്യല്‍ മീഡിയ വഴിയാണ് സംഘങ്ങള്‍ വ്യാജ വിലക്കുറവ് പ്രഖ്യാപിച്ച് ഇരകളെ വലയിലാകുന്നത്. തട്ടിപ്പുകള്‍ക്കും വഞ്ചനകള്‍ക്കും ഇരയാകാതിരിക്കുവാന്‍ വിശ്വസനീയമായ സൈറ്റുകള്‍ വഴി മാത്രം ഇടപാടുകള്‍ നടത്തണമെന്നും അവയുടെ ആധികാരികത , 'My ID' ആപ്ലിക്കേഷന്‍ വഴി ഉറപ്പാക്കുകയും ചെയ്യണം.
വ്യാജ വെബ്സൈറ്റുകള്‍ നിരീക്ഷിക്കുവാനും പിന്തുടരുവാനുമുള്ള നടപടികള്‍ തുടര്‍ന്നു വരികയാണ്. കുവൈത്ത് ഫോണ്‍ നമ്പറുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച 662 വ്യാജ ''വാട്ട്സ്ആപ്പ്'' അക്കൗണ്ടുകള്‍ മരവിച്ചിട്ടുണ്ട്.
സെര്‍ച്ച് എഞ്ചിനുകളില്‍ നിന്നോ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളിലെ പരസ്യങ്ങളില്‍ നിന്നോ ലഭിക്കുന്ന വ്യാജ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നതിനെതിരെ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
ഇടപാടുകള്‍ നടത്തുന്നതിന്റ മുമ്പ് സൈറ്റിന്റെ പേര് ലിങ്കിലെ ഡൊമെയ്ന്‍ നാമം മുതലായവ വായിച്ചു വ്യാജ ലിങ്കുകള്‍ അല്ലെന്ന് ഉറപ്പ് വരുത്തണമെന്നും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us