കുവൈറ്റില്‍ നിയമലംഘനം നടത്തിയ 35 സ്റ്റോറുകള്‍ അടച്ചു പൂട്ടി

സ്ഥാപനങ്ങള്‍ക്കു അഗ്‌നിശമന ലൈസന്‍സ് ലഭിക്കാത്തതും അഗ്‌നി പ്രതിരോധ ആവശ്യകതകള്‍ പാലിക്കാത്തതുമാണ് ഭരണപരമായ അടച്ചുപൂട്ടലിന് കാരണമെന്ന്

New Update
kuwait police.jpg

കുവൈറ്റ്: കുവൈറ്റില്‍ അഗ്‌നിശമന ലൈസന്‍സുകളും ആവശ്യകതകളും സംബന്ധിച്ച ലംഘനങ്ങളുടെ പേരില്‍ രാജ്യത്തെ നിരവധി ഗവര്‍ണറേറ്റുകളിലെ 35 സ്റ്റോറുകളും ജനറല്‍ ഫയര്‍ ഫോഴ്സ് അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗം അടച്ചു പൂട്ടി.

Advertisment

ഈ കടകള്‍ക്കും സ്ഥാപനങ്ങള്‍ക്കും അഗ്‌നിശമന ലൈസന്‍സ് ലഭിക്കാത്തതും സുരക്ഷാ, അഗ്‌നി പ്രതിരോധ ആവശ്യകതകള്‍ പാലിക്കാത്തതുമാണ് ഭരണപരമായ അടച്ചുപൂട്ടലിന് കാരണമെന്ന് ഫോഴ്സ് പത്രക്കുറിപ്പില്‍ അറിയിച്ചു.

മറുവശത്ത്, ജനറല്‍ ഫയര്‍ഫോഴ്സിന്റെ ആക്ടിംഗ് ചീഫ് മേജര്‍ ജനറല്‍ ഖാലിദ് ഫഹദ് നാഷണല്‍ ബ്യൂറോ ഫോര്‍ അക്കാദമിക് അക്രഡിറ്റേഷന്‍ ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സ് ഓഫ് എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ജനറലുമായി ചര്‍ച്ച നടത്തി. 

സൈനിക സ്ഥാപനങ്ങള്‍ക്ക് അക്കാദമിക നിലവാരം നിശ്ചയിക്കുന്നതിന് സ്ഥിരം സമിതി രൂപീകരിക്കുന്നതുള്‍പ്പെടെ നിരവധി സംയുക്ത പദ്ധതികളും കൂടിക്കാഴ്ചയില്‍ ഇരുപക്ഷവും ചര്‍ച്ച ചെയ്തതായി അഗ്‌നിശമന സേന ഇന്നലെ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Advertisment