/sathyam/media/media_files/pfokQWRZSflTLJ0qYHWA.jpg)
കുവൈത്ത്: കുവൈത്തിലേ ഫര്‍വാനിയ ആശുപത്രിയില്‍ ഓട്ടിസം ബാധിതനായ സ്വദേശി യുവാവ് മരിച്ച സംഭവത്തില്‍ ആരോഗ്യ മന്ത്രാലയം പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചു. ഫര്‍വാനിയ ഗവര്‍ണറേറ്റ് സുരക്ഷാ വിഭാഗവും, ഫര്‍വാനിയ ആശുപത്രി ഭരണ വിഭാഗവും തമ്മില്‍ ഏകോപിച്ചു കൊണ്ടാണ് അന്വേഷണം നടത്തുക.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. മാതാവിനോടൊപ്പം ആശുപത്രി വാര്‍ഡില്‍ കഴിയുകയായിരുന്ന യുവാവിനെ പെട്ടെന്ന് വാര്‍ഡില്‍ നിന്ന് കാണാതാകുകയായിരുന്നു. ആശുപത്രിക്ക് അകത്തുമായി വിവിധ ഇടങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലം ഉണ്ടായില്ല.
തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ശുചീകരണ തൊഴിലാളിയാണ് യുവാവിനെ പഴയ ആശുപത്രി കെട്ടിടത്തിലെ ശുചീമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൃതദേഹം പരിശോധിച്ച ഫോറന്‍സിക് ഡോക്ടര്‍ രോഗിയുടെ തലയ്ക്ക് പരിക്കേറ്റതായും രക്തസ്രാവം ഉണ്ടായിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
രോഗിയെ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട വേളയില്‍ ഓടിസം രോഗികള്‍ക്കുള്ള പ്രത്യേക ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നുവെങ്കിലും ബന്ധുക്കള്‍ നിരസിക്കുകയായിരുന്നു.
എങ്കിലും ഇവിടെ വെച്ച് തന്നെ ഡോക്ടര്‍മാരും നഴ്സുമാരും രോഗിക്ക് ആവശ്യമായ ചികിത്സയും പരിചരണവും നല്‍കി വരികയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us