Advertisment

കുവൈത്തില്‍ നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികളുടെ പഠനത്തിന് സാമ്പത്തിക സഹായം നല്‍കുവാന്‍ ലക്ഷ്യമിട്ട് ക്യാമ്പയിന്‍

രാജ്യത്ത് ട്യൂഷന്‍ ഫീസ് നല്‍കാന്‍ കഴിയാത്ത 3000 ല്‍ അധികം വിദ്യാര്‍ത്ഥികള്‍ ഉള്ളതായാണ് കണക്ക്.

New Update
kuwait1.jpg

കുവൈറ്റ്:  കുവൈത്തില്‍ നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികളുടെ പഠനത്തിന് സാമ്പത്തിക സഹായം നല്‍കുവാന്‍ ലക്ഷ്യമിട്ട് ധന സമാഹരണ ക്യാമ്പയിന്‍ ആരംഭിച്ചതായി ഫെഡറേഷന്‍ ഓഫ് ചാരിറ്റബിള്‍ സൊസൈറ്റീസ് ആന്‍ഡ് ഓര്‍ഗനൈസേഷന്‍സ് പ്രസിഡന്റ് സാദ് അല്‍-ഒതൈബി അറിയിച്ചു.

Advertisment

രാജ്യത്ത് ട്യൂഷന്‍ ഫീസ് നല്‍കാന്‍ കഴിയാത്ത 3000 ല്‍ അധികം വിദ്യാര്‍ത്ഥികള്‍ ഉള്ളതായാണ് കണക്ക്.

കഴിഞ്ഞ വര്‍ഷം നടത്തിയ കാമ്പെയ്നിന്റെ തുടര്‍ച്ചയായാണ് ഇത്. ശക്തവും സുസ്ഥിരവുമായ ഭാവി കെട്ടിപ്പടുക്കുന്നതില്‍ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം കണക്കിലെടുത്തു കൊണ്ടാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. 

കുവൈത്തിലെ സ്വകാര്യ സ്‌കൂളുകളുമായി നേരിട്ട് ഏകോപനം നടത്തിയായിരിക്കും പദ്ധതി നടപ്പിലാക്കുക. ഏറ്റവും അര്‍ഹരായ  വിദ്യാര്‍ത്ഥികള്‍ക്ക്  സുതാര്യമായ രീതിയില്‍ സഹായം  എത്തുന്നുവെന്ന്  ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. 

 

Advertisment