Advertisment

കുവൈത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍, ഡിസ്‌പ്ലേ ഔട്ട്‌ലെറ്റുകള്‍ എന്നിവയുടെ പുറത്ത് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതും പ്രമോഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും നിരോധിച്ചു

നിയമ ലംഘകര്‍ ശിക്ഷാ നടപടികള്‍ക്ക് വിധേയരാകും എന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

New Update
kuwait1.jpg

കുവൈത്ത്: കുവൈത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍, ഡിസ്‌പ്ലേ ഔട്ട്‌ലെറ്റുകള്‍ എന്നിവയുടെ പുറത്ത് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതും പ്രമോഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും നിരോധിച്ചു. 

Advertisment

വാണിജ്യ വ്യവസായ മന്ത്രാലയമാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ഇത്തരത്തില്‍ നിയമവിരുദ്ധവും ലൈസന്‍സുകള്‍ ഇല്ലാതെയുമുള്ള വാണിജ്യ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിലൂടെ ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക എന്നതാണ് ലക്ഷ്യം എന്നും മന്ത്രാലയം വ്യക്തമാക്കി. 

പുതിയ തീരുമാനമനുസരിച്ച്, വ്യാപാര സ്ഥാപനങ്ങളിലും ഔട്ട് ലെറ്റുകളിലും ഔദ്യോഗികമായി നിര്‍ണ്ണയിക്കപ്പെട്ട സ്ഥലങ്ങള്‍ക്ക് പുറത്ത് നിന്ന് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതും അവയുടെ പ്രമോഷന്‍ നടത്തുന്നതും നിയമ വിരുദ്ധമായി കണക്കാക്കും.  

നിയമ ലംഘകര്‍ ശിക്ഷാ നടപടികള്‍ക്ക് വിധേയരാകും എന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

 

Advertisment