കുവൈറ്റ് കിരീടാവകാശി ഖത്തര്‍ ഡെപ്യൂട്ടി അമീറുമായി കൂടിക്കാഴ്ച നടത്തി

കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അല്‍ യഹ്യയും കീരീടാവകാശിക്കൊപ്പമുള്ള ഔദ്യോഗിക പ്രതിനിധി സംഘവും യോഗത്തില്‍ പങ്കെടുത്തു.

New Update
kuwa Untitledoil

കുവൈറ്റ്: കുവൈറ്റ് അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍-അഹമ്മദിന്റെ പ്രതിനിധി, കിരീടാവകാശി ഷെയ്ഖ് സബാഹ് അല്‍-ഖാലിദ് അല്‍ സബാഹ് ഖത്തര്‍ ഡെപ്യൂട്ടി അമീര്‍ ഷെയ്ഖ് അബ്ദുല്ല ബിന്‍ ഹമദുമായി ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലെ അമീരി ദിവാനില്‍ കൂടിക്കാഴ്ച നടത്തി. 

Advertisment

ഇരു രാജ്യങ്ങളും തമ്മിലുള്ള ദൃഢവും സ്ഥാപിതമായ സാഹോദര്യ ബന്ധവും പ്രാദേശിക, അന്തര്‍ദേശീയ രംഗങ്ങളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ കൂടാതെ വിവിധ മേഖലകളില്‍ ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികളും യോഗത്തില്‍ അവലോകനം ചെയ്തു. 

കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അല്‍ യഹ്യയും കീരീടാവകാശിക്കൊപ്പമുള്ള ഔദ്യോഗിക പ്രതിനിധി സംഘവും യോഗത്തില്‍ പങ്കെടുത്തു.

Advertisment