കുവൈറ്റില്‍ ഇന്ത്യക്കാരന്റെ കൊലപാതകം: സ്വദേശി അറസ്റ്റില്‍

പോലീസ് അന്വേഷണം പുരോഗമിക്കുന്നതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

New Update
kuwait police.jpg

കുവൈറ്റ്: ഇന്ത്യന്‍ ഡ്രൈവറെ വീട്ടില്‍ വച്ച് കൊലപ്പെടുത്തി ഹിയ മരുഭൂമിയില്‍ കുഴിച്ചിട്ട സ്വദേശി പൗരനെ അറസ്റ്റ് ചെയ്തു.

Advertisment

രക്തം പുരണ്ട വസ്ത്രം ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുന്നത് അയല്‍വാസിയായ സ്വദേശി പൗരന്റെ ശ്രദ്ധയില്‍ പെടുകയും അദ്ദേഹം  പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു.

പോലീസില്‍ നടത്തിയ അന്വേഷണത്തിലാണ് ക്രൂര കൊലപാതകത്തിന്റെ ചുരുള്‍ അഴിഞ്ഞത്. പോലീസ് അന്വേഷണം പുരോഗമിക്കുന്നതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

Advertisment