/sathyam/media/media_files/a04jENUKwfd5IEdMBrwi.jpg)
കുവൈറ്റ്: കുവൈറ്റില്‍ വിരമിക്കല്‍ സേവന ബോണസ് റദ്ദാക്കാനുള്ള ഉത്തരവിനെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചതിന് ആറ് ഇലക്ട്രോണിക് മാധ്യമങ്ങളെ പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തതായി ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തിലെ പ്രസ്, പബ്ലിഷിംഗ്, പബ്ലിക്കേഷന്‍സ് അഫയേഴ്സ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ലഫിഅല്‍-സുബൈ വെളിപ്പെടുത്തി.
ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ പരിശോധിക്കാതെ കൃത്യമല്ലാത്ത വാര്‍ത്തകള്‍ തിടുക്കത്തില്‍ പ്രസിദ്ധീകരിച്ചതിനാല്‍ ഈ മാധ്യമങ്ങള്‍ക്കെതിരെ ഇലക്ട്രോണിക് മീഡിയ നിയന്ത്രണ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 17 ലംഘിച്ചുവെന്ന് പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അല്‍- സുബൈ വിശദീകരിച്ചു.
പ്രസിദ്ധീകരണ നിയമങ്ങള്‍ ലംഘിക്കുന്ന ഏതെങ്കിലും വ്യക്തികള്‍ക്കോ ഔട്ട്‌ലറ്റ്‌ലെറ്റുകള്‍ക്കോ എതിരെ മന്ത്രാലയം നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.
അതേസമയം, മുന്‍ എംപി ഷുഐബ് അല്‍ മുവൈസിയെ തടങ്കലിലാക്കി രാജ്യത്തേക്ക് കടക്കുന്നത് തടഞ്ഞുവെന്നതുള്‍പ്പെടെ തെറ്റായ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതിനാല്‍ മുന്‍ എംപിമാര്‍ ഉള്‍പ്പെടെ ഏകദേശം 25 ബ്ലോഗര്‍മാരെ പബ്ലിക് പ്രോസിക്യൂഷന്‍ കഴിഞ്ഞ ദിവസം അന്വേഷണത്തിനായി വിളിപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us