കുവൈറ്റില്‍ ഡിറ്റക്ടീവുകളായി വേഷമിട്ട മൂന്ന് പേര്‍ പ്രവാസിയെ കൊള്ളയടിച്ചു

മോഷ്ടാക്കള്‍ തന്റെ ഐഡി ചോദിച്ച ശേഷം ആക്രമിച്ച് പണവും ബാങ്ക് കാര്‍ഡുകളും ഫോണും അടങ്ങിയ വാലറ്റ് കൈക്കലാക്കിയെന്ന് ഇര പറഞ്ഞു

New Update
kuwait police1

കുവൈറ്റ്: കുവൈറ്റില്‍ ഡിറ്റക്ടീവുകളായി വേഷമിട്ട മൂന്ന് പേര്‍ പ്രവാസിയെ കൊള്ളയടിച്ചു. മുത്‌ല പ്രദേശത്താണ് സംഭവം. ഡിറ്റക്ടീവായി വേഷമിട്ട മൂന്ന് വ്യക്തികള്‍ പ്രവാസിയുടെ വാലറ്റും മൊബൈല്‍ ഫോണും കവര്‍ന്നെടുത്ത് രക്ഷപ്പെടുകയായിരുന്നു.

Advertisment

മോഷ്ടാക്കള്‍ തന്റെ ഐഡി ചോദിച്ച ശേഷം ആക്രമിച്ച് പണവും ബാങ്ക് കാര്‍ഡുകളും ഫോണും അടങ്ങിയ വാലറ്റ് കൈക്കലാക്കിയെന്ന് ഇര പറഞ്ഞു. കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചു.

Advertisment