കുവൈറ്റ് ഉപപ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഫഹാഹീല്‍ ഏരിയയില്‍ സുരക്ഷ പരിശോധനയും ട്രാഫിക് പ്രചാരണവും

നിയമലംഘകരെ ലക്ഷ്യമിട്ട് ഫഹാഹീല്‍ ഏരിയയില്‍ നടന്ന സമഗ്രമായ സുരക്ഷാ, ട്രാഫിക് കാമ്പെയ്നിനിടെയാണ് ഇത്രയും നിയമ ലംഘകരെ പിടികൂടിയത്. 

New Update
kuwait interior ministry

കുവൈറ്റ്: കുവൈറ്റില്‍ ഉപപ്രധാനമന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍-സബാഹിന്റെ നേതൃത്വത്തില്‍ ഫഹാഹീല്‍ ഏരിയയില്‍ സുരക്ഷ പരിശോധനയും ട്രാഫിക് പ്രചാരണവും നടത്തുന്നു.

Advertisment

മയക്കുമരുന്നുമായി ബന്ധപ്പെട്ട 3 കേസുകളും, അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച 13 പിടികിട്ടാപുള്ളികളെയും, ഗതാഗത ലംഘനങ്ങള്‍ക്ക് 8 വാഹനങ്ങളും മോട്ടോര്‍ സൈക്കിളുകളും പിടിച്ചെടുത്തു. 

നിയമലംഘകരെ ലക്ഷ്യമിട്ട് ഫഹാഹീല്‍ ഏരിയയില്‍ നടന്ന സമഗ്രമായ സുരക്ഷാ, ട്രാഫിക് കാമ്പെയ്നിനിടെയാണ് ഇത്രയും നിയമ ലംഘകരെ പിടികൂടിയത്. 

രാജ്യത്തെ സുരക്ഷയും സ്ഥിരതയും വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള തുടര്‍ ശ്രമങ്ങളുടെ ഫലമായാണ് പരിശോധന. സുരക്ഷാ ഉദ്യോഗസ്ഥരുമായി പൂര്‍ണ്ണമായി സഹകരിക്കാനും ഏതെങ്കിലും ലംഘനങ്ങള്‍ ഉണ്ടെങ്കില്‍ എമര്‍ജന്‍സി ഫോണ്‍ 112-ല്‍ വിളിച്ച് റിപ്പോര്‍ട്ട് ചെയ്യാനും ആഭ്യന്തര മന്ത്രാലയം പൗരന്മാരോടും താമസക്കാരോടും ആവശ്യപ്പെട്ടു

Advertisment