/sathyam/media/media_files/2024/10/20/oiCt7D9R4Y34NX9xEKxY.jpg)
കുവൈറ്റ്: കുവൈറ്റില്‍ താപനിലയിലെ തീവ്രമായ വര്‍ധനവ് നേരിടാനും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനും, ജഹ്റ റിസര്‍വില്‍ കണ്ടല്‍ക്കാടുകള്‍ നട്ടുപിടിപ്പിക്കുന്ന കാമ്പെയ്നുകളുടെ തുടര്‍ച്ച പരിസ്ഥിതി പബ്ലിക് അതോറിറ്റി സ്ഥിരീകരിച്ചു.
സന്നദ്ധ സംഘങ്ങളും സിവില്‍ സംരംഭകരും ചേര്‍ന്ന് സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്വകാര്യമേഖലയും തമ്മിലുള്ള കമ്മ്യൂണിറ്റി സഹകരണത്തില്‍ അതോറിറ്റിക്ക് താല്‍പ്പര്യമുണ്ടെന്നു ജഹ്റ റിസര്‍വിലെ കണ്ടല്‍കൃഷി പരിപാടിയില്‍ അതോറിറ്റിയുടെ സാങ്കേതികകാര്യ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. അബ്ദുല്ല അല്‍-സൈദാന്‍ പറഞ്ഞു.
വോളണ്ടിയര്‍ ടീമുകളുടെ പങ്കാളിത്തത്തിന് പുറമേ, യുവജനങ്ങള്‍ക്കായുള്ള പബ്ലിക് അതോറിറ്റിയുടെയും പരിസ്ഥിതി, പുനരുപയോഗ ഊര്‍ജ പദ്ധതികള്‍ക്കായുള്ള 'ഇസിഒ' ഇന്‍കുബേറ്ററുമായുള്ള ഏകോപനത്തിലും സഹകരണത്തിലും ആയിരം കണ്ടല്‍ ചെടി തൈകള്‍ റിസര്‍വില്‍ നട്ടുപിടിപ്പിച്ചതായി അല്‍-സൈദാന്‍ കൂട്ടിച്ചേര്‍ത്തു.
കുവൈറ്റ് 'അല്‍-ദര്‍വാസ' വോളണ്ടിയര്‍ ടീം, 'അല്‍-സായി' പരിസ്ഥിതി ടീമും സന്നിഹിതരായ പരിപാടിയില്‍ കണ്ടല്‍ കൃഷിയുടെ ഗുണങ്ങളെക്കുറിച്ച് അല്‍-സൈദാന്‍ വിശദീകരിച്ചു.
കാലാവസ്ഥാ വ്യതിയാനങ്ങളെ അഭിമുഖീകരിക്കുന്നതിലും തീരങ്ങളെ മണ്ണൊലിപ്പ് ഘടകങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിലും, ജൈവ വൈവിധ്യത്തെയും അതിന്റെ പ്രകൃതിവിഭവങ്ങളെയും സമ്പുഷ്ടമാക്കുന്നതിനും മലിനീകരണത്തില്‍ നിന്ന് ജലം ശുദ്ധീകരിക്കുന്നതിനും ഇത് സഹായിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us