New Update
/sathyam/media/media_files/z6jGfmUsZrQw0wmxD9Dg.jpg)
കുവൈത്ത്: കുവൈത്തില്‍ കടല്‍ തീരങ്ങളില്‍ ബാര്‍ബിക്യൂയിംഗ്, ഷിഷ വലി മുതലായവ നിരോധിച്ചതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ കടല്‍ത്തീരങ്ങളില്‍ നിലവില്‍ നടത്തി വരുന്ന അറ്റകുറ്റപ്പണികളെ തുടര്‍ന്നാണ് ടൂറിസം പ്രോജക്ട്‌സ് കമ്പനിയുടെ അഭ്യര്‍ത്ഥന പ്രകാരം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധനം ഏര്‍പ്പെടുത്തിയത്.
Advertisment
കടല്‍ത്തീരത്തും മണലിലും സമീപങ്ങളിലുള്ള ഹരിത പ്രദേശങ്ങളിലും തീരുമാനം ബാധകമായിരിക്കും.
ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിച്ച് എല്ലാ ബീച്ചുകളിലും മുന്‍സിപ്പല്‍ ടീമുകള്‍ പരിശോധന ആരംഭിക്കുമെന്നും നിയമ ലംഘകകര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയതായി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us