കുവൈത്തില്‍ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സ്വകാര്യ മേഖലയിലേക്ക് തൊഴില്‍ മാറ്റം നടത്തുന്നതിനു അനുമതി

ജീവനക്കാരുടെ തൊഴില്‍ പരിചയം രാജ്യത്തെ തൊഴില്‍ വിപണിയില്‍ പരമാവധി പ്രയോജനപ്പെടുത്തുക എന്നതാണ് പുതിയ തീരുമാനം വഴി ലക്ഷ്യമിടുന്നത്.

New Update
kuwait1.jpg

കുവൈത്ത്: കുവൈത്തില്‍ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സ്വകാര്യ മേഖലയിലേക്ക് തൊഴില്‍ മാറ്റം നടത്തുന്നതിനു അനുമതി.  ഉപപ്രധാനമന്ത്രിയും ആഭ്യന്തര, പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍-യൂസഫിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.

Advertisment

ഇതുമായി ബന്ധപ്പെട്ട് നിലവിലെ ചട്ടങ്ങളില്‍  ഭേദഗതി ചെയ്തുകൊണ്ടാണ് നിര്‍ദേശം പുറപ്പെടുവിച്ചത്. ഇത് പ്രകാരം 60 വയസ്സിനു മുകളില്‍ പ്രായമായവരും യൂണിവേഴ്‌സിറ്റി ബിരുദ ധാരികള്‍ അല്ലാത്തവരും ഉള്‍പ്പെടെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സ്വകാര്യ മേഖലയിലേക്ക് തൊഴില്‍ മാറ്റം നടത്താം.

ജീവനക്കാരുടെ തൊഴില്‍ പരിചയം രാജ്യത്തെ തൊഴില്‍ വിപണിയില്‍ പരമാവധി പ്രയോജനപ്പെടുത്തുക എന്നതാണ് പുതിയ തീരുമാനം വഴി ലക്ഷ്യമിടുന്നത്.

ഇതിന് പുറമെ രാജ്യത്തെ തൊഴില്‍ വിപണിയില്‍ നേരിടുന്ന തൊഴിലാളി ക്ഷാമം പരിഹരിക്കുവാനും ഇത് വഴി സാധിക്കുമെന്നും അധികൃതര്‍ കണക്ക് കൂട്ടുന്നു.

Advertisment