New Update
/sathyam/media/media_files/2024/10/25/9fTYx5n7BYReIEynRlNH.jpg)
കുവൈറ്റ്; കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ - കല കുവൈറ്റ് മെഗാ സാംസ്കാരികമേള ദ്യുതി 2024 ൽ പങ്കെടുക്കാൻ എത്തിയ മുഖ്യാതിഥി പ്രശസ്ത കവിയും മലയാളം മിഷൻ ഡയറക്ടറുമായ മുരുകൻ കാട്ടാകട, പ്രശസ്ത പിന്നണി ഗായകരായ സച്ചിൻ വാര്യർ, ആര്യ ദയാൽ, അതുൽ നറുകര, അനൂപ് കോവളം (കീബോർഡ്), മുബഷിർ (റിഥം പാഡ്) എന്നിവർക്ക് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കല കുവൈറ്റ് ഭാരവാഹികളുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
Advertisment
ഇന്ന് ഒക്ടോബർ 25 വെള്ളിയാഴ്ച വൈകീട്ട് 3 മണി മുതൽ ഹവല്ലി പാർക്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന മെഗാ സാംസ്കാരിക മേളയിലേക്ക് മുഴുവൻ മലയാളി സമൂഹത്തെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.