പശ്ചിമേഷ്യന്‍ സംഘര്‍ഷം: വ്യോമ പ്രതിരോധ സേനയുടെ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് കുവൈറ്റ് ആഭ്യന്തര മന്ത്രി

രാജ്യത്തിന്റെ വ്യോമാതിര്‍ത്തികളില്‍ നിരീക്ഷണം ശക്തിപ്പെടുത്തിയതായും ഉദ്യോഗസ്ഥര്‍ മന്ത്രിയെ അറിയിച്ചു.

New Update
kuwait interior ministry

കുവൈത്ത്: പശ്ചിമേഷ്യയില്‍ രൂപപ്പെട്ട സംഘര്‍ഷ സാഹചര്യത്തില്‍ കുവൈറ്റ് പ്രതിരോധ- ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അല്‍-യൂസഫ് വ്യോമ പ്രതിരോധ സേനയുടെ നിരവധി കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതി ഗതികള്‍ വിലയിരുത്തി.

Advertisment

നിലവിലെ സാഹചര്യത്തില്‍ അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിനു വ്യോമ പ്രതിരോധ സേന സ്വീകരിച്ചു വരുന്ന മുന്‍ കരുതല്‍ നടപടികള്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ മന്ത്രിയോട് വിശദീകരിച്ചു. 

രാജ്യത്തിന്റെ വ്യോമാതിര്‍ത്തികളില്‍ നിരീക്ഷണം ശക്തിപ്പെടുത്തിയതായും ഉദ്യോഗസ്ഥര്‍ മന്ത്രിയെ അറിയിച്ചു. പ്രതിരോധ സംവിധാനങ്ങളുടെ ശേഷി വര്‍ദ്ധിപ്പിക്കുവാനും കനത്ത ജാഗ്രത പാലിക്കുവാനും മന്ത്രി  ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ വ്യോമാതിര്‍ത്തി സംരക്ഷിക്കുന്നതില്‍ വ്യോമ പ്രതിരോധ സേനയുടെ നിര്‍ണായക പങ്കിനെ അദ്ദേഹം പ്രശംസിച്ചു. വ്യോമ പ്രതിരോധ സേന കമാന്‍ഡര്‍ മേജര്‍ ജനറല്‍ ഖാലിദ് ദരാജ് അല്‍-ഷരായന്‍ ഉള്‍പ്പെടെ നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്ന് മന്ത്രിയെ സ്വീകരിച്ചു.

Advertisment