പലസ്തീൻ സ്ത്രീകളെ അപമാനിച്ചു; മാധ്യമ പ്രവർത്തകനെതിരെ കേസ്

കുവൈറ്റിലെ ബഹുമാനപ്പെട്ട പലസ്തീന്‍ സമൂഹത്തിന്റെ പ്രതിനിധി എന്ന നിലയിലാണ് ഞാന്‍ ഈ പരാതി ഫയല്‍ ചെയ്യുന്നത്.

New Update
court Untitledbjjp

കുവൈറ്റ്: കുവൈറ്റ് പൗരന്മാര്‍ക്കും ഫലസ്തീന്‍ നിവാസികള്‍ക്കും വേണ്ടി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഗാസയിലെ സ്ത്രീകളെ അപമാനിച്ചെന്ന് ആരോപിച്ച് മാധ്യമ പ്രവര്‍ത്തകനെതിരെ  അഭിഭാഷകര്‍ പബ്ലിക് പ്രോസിക്യൂഷനില്‍ പരാതി നല്‍കി. 

Advertisment

'പലസ്തീനിയന്‍ സ്ത്രീകളെ പരസ്യമായി അപമാനിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തതിന് 'എംഎന്‍' എന്നറിയപ്പെടുന്ന വ്യക്തിക്കെതിരെ ഞാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട് എന്ന് അഭിഭാഷകനായ അല്‍-കന്ദരി തന്റെ എക്‌സ് അക്കൗണ്ടില്‍ കുറിച്ചു.

ഇത് അവരുടെ ബഹുമാനവും അന്തസ്സും ഇല്ലാതാക്കുന്നു. കുവൈറ്റിലെ ബഹുമാനപ്പെട്ട പലസ്തീന്‍ സമൂഹത്തിന്റെ പ്രതിനിധി എന്ന നിലയിലാണ് ഞാന്‍ ഈ പരാതി ഫയല്‍ ചെയ്യുന്നത്.

'ഗാസയിലെ സ്ത്രീകളെ അപമാനിക്കുന്ന ധാര്‍മ്മികമായും സാമൂഹികമായും നിയമപരമായും അസ്വീകാര്യമായ അഭിപ്രായങ്ങള്‍' ഉദ്ധരിച്ച് അഭിഭാഷകനായ അഹമ്മദ് അല്‍ ഹമ്മദിയും ഇതേ മാധ്യമ പ്രവര്‍ത്തകനെതിരെ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. 

 

Advertisment