കുവൈത്ത്: കുവൈറ്റില്‍ പ്രവാസിയെ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ച യുവതി അറസ്റ്റില്‍. ബംഗ്ലാദേശ് സ്വദേശിനിയാണ് ബംഗ്ലാദേശി യുവാവിനെ മര്‍ദിച്ചത്. മര്‍ദ്ദനത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.
രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന എല്ലാത്തരം നിയമ ലംഘനങ്ങള്‍ക്കെതിരെയും കടുത്ത നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. യുവതിയെ തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി.