കുവൈത്ത്: കുവൈറ്റില്‍ സ്‌കൂളുകളിലേക്കുള്ള വ്യക്തികളുടെ പ്രവേശനം നിയന്ത്രിക്കാന്‍ നടപടി. നിലവിലുള്ള സംവിധാനം പിന്തുടര്‍ന്ന് വിദ്യാഭ്യാസ സൗകര്യങ്ങളുടെയും സ്‌കൂളുകളുടെയും സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രാലയം സ്‌കൂളുകള്‍ക്കും കിന്റര്‍ഗാര്‍ട്ടനുകള്‍ക്കും സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.
പ്രത്യേക രജിസ്റ്ററില്‍ അവരുടെ പേരും തിരിച്ചറിയല്‍ നമ്പറും രേഖപ്പെടുത്തിയിട്ടില്ലെങ്കില്‍, ഔദ്യോഗിക ജോലി സമയത്തോ ശേഷമോ സ്‌കൂളില്‍ പ്രവേശിക്കാന്‍ ആരെയും അനുവദിക്കില്ല.
സന്ദര്‍ശനത്തിന്റെ കാരണവും വ്യക്തമാക്കിയിരിക്കണം. അതേസമയം സന്ദര്‍ശനം ഔദ്യോഗിക പ്രവൃത്തി സമയത്തിന് പുറത്താണെങ്കില്‍ രേഖാമൂലമുള്ള അനുമതിയും വാങ്ങണം.