കുവൈറ്റ്: കുവൈറ്റില്‍ പബ്ലിക് അതോറിറ്റി ഫോര്‍ ഫുഡ് ആന്‍ഡ് ന്യൂട്രീഷന്‍ ക്യാപിറ്റല്‍ ഗവര്‍ണറേറ്റില്‍ നടത്തിയ പരിശോധനകളില്‍ ശുചിത്വമില്ലായ്മ, ആരോഗ്യ സര്‍ട്ടിഫിക്കറ്റുകളില്ലാതെ ഭക്ഷണം കൈകാര്യം ചെയ്യല്‍, കാലഹരണപ്പെട്ട ഭക്ഷണം, ആരോഗ്യ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ തുടങ്ങി 50 നിയമലംഘനങ്ങള്‍ കണ്ടെത്തി.
വരും ദിവസങ്ങളിലും ഇത്തരം നിയമ ലംഘനങ്ങള്‍ കണ്ടെത്താനുള്ള പരിശോധനകള്‍ ശക്തമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.