കുവൈത്തില്‍ പള്ളികള്‍ കേന്ദ്രീകരിച്ച് നടത്തുന്ന സംഘടന, സാംസ്‌കാരിക, ജീവകാരുണ്യ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി

പള്ളികളിലെ ഇമാമാര്‍ക്കും മുഅദ്ദിനുമാര്‍ക്കും ഇതുമായി ബന്ധപ്പെട്ട കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

New Update
kuwait1.jpg

കുവൈത്ത്: കുവൈത്തില്‍ പള്ളികള്‍ കേന്ദ്രീകരിച്ച് നടത്തുന്ന സംഘടന, സാംസ്‌കാരിക, ജീവകാരുണ്യ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇത്തരം ഏതെങ്കിലും തരത്തിലുള്ള പരിപാടികള്‍ നടത്തുന്നതിന് മുന്നോടിയായി സാമൂഹിക കാര്യ മന്ത്രാലയത്തില്‍ നിന്ന് അന്തിമ അനുമതി നിര്‍ബന്ധമായിരിക്കും.

Advertisment

മത കാര്യ മന്ത്രാലയത്തിലെ മസ്ജിദ് വിഭാഗം അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി എഞ്ചിനീയര്‍ ബദര്‍ ഒതൈബിയാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. 

പള്ളികളിലെ ഇമാമാര്‍ക്കും മുഅദ്ദിനുമാര്‍ക്കും ഇതുമായി ബന്ധപ്പെട്ട കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Advertisment