Advertisment

കുവൈത്തില്‍ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് ഒരു വര്‍ഷത്തിന് ശേഷം സമാനമായ മറ്റൊരു സ്ഥാപനത്തിലേക്ക് വിസ മാറ്റാം

നിലവില്‍ 3 വര്‍ഷത്തിന് ശേഷം മാത്രമേ വിസ മാറ്റത്തിന് അനുമതി ഉണ്ടായിരുന്നുവുള്ളൂ

New Update
kuwait1.jpg

കുവൈത്ത്: കുവൈത്തില്‍ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് ഒരു വര്‍ഷത്തിന് ശേഷം സമാനമായ മറ്റൊരു സ്ഥാപനത്തിലേക്ക് വിസ മാറ്റം അനുവദിച്ചതായി മാനവ ശേഷി സമിതി അറിയിച്ചു.

Advertisment

ഇത്തരം സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് ഇതേ വിഭാഗത്തില്‍ ഉള്‍പ്പെട്ട മറ്റൊരു സ്ഥാപനത്തിലേക്ക് നിലവിലെ സ്‌പോണ്‍സറുടെ അനുമതിയോടെ വിസ മാറ്റാന്‍ സാധിക്കും. 

നിലവില്‍ 3 വര്‍ഷത്തിന് ശേഷം മാത്രമേ വിസ മാറ്റത്തിന് അനുമതി ഉണ്ടായിരുന്നുവുള്ളൂ. രാജ്യത്തെ തൊഴില്‍ വിപണിയില്‍ നേരിടുന്ന തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനും ചെറുകിട ഇടത്തരം സ്ഥാപനങ്ങള്‍ നേരിടുന്ന പ്രതിസന്ധികള്‍ മറികടക്കുന്നതിന് സര്‍ക്കാര്‍ നല്‍കി വരുന്ന  പിന്തുണയുടെയും ഭാഗമായാണ് നടപടി.

 

Advertisment