കുവൈത്ത്: ഹൃസ്വ സന്ദർശനാർത്ഥം കുവൈത്തിലെത്തിയെ മുസ്ലിം ലീഗ് തൃക്കരിപ്പൂർ നിയോജക മണ്ഡലം ട്രഷററും, പി.ടി.എച്ച്. മണ്ഡലം കോ-ഓർഡിനേറ്ററുമായ ലത്തീഫ് നീലഗിരിക്ക് കുവൈത്ത് കെഎംസിസി തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി.
ദജീജ് മെട്രോ മെഡിക്കൽ കെയർ കോർപ്പറേറ്റ് ഹാളിൽ നടന്ന സ്വീകരണച്ചടങ്ങിൽ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാമിൻറെ സാനിധ്യത്തിൽ സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം ലത്തീഫ് നീലഗിരിക്ക് കൈമാറി.
കുവൈത്ത് കെഎംസിസി സംസ്ഥാന പ്രസിഡൻറ് സയ്യിദ് നാസർ അൽ മശ്ഹൂർ തങ്ങൾ, ജനറൽ സെക്രട്ടറി മുസ്തഫ കാരി, ട്രഷറർ ഹാരിസ് വള്ളിയോത്ത്, സഹ ഭാരവാഹികളായ റഊഫ് മശ്ഹൂർ തങ്ങൾ, ഇഖ്ബാൽ മാവിലാടം, ഫാറൂഖ് ഹമദാനി, ഡോ:മുഹമ്മദലി, എം.കെ.റസാഖ്, സിറാജ് എരഞ്ഞിക്കൽ, ഗഫൂർ വയനാട്, ശാഹുൽ ബേപ്പൂർ, സലാം പട്ടാമ്പി, ബഷീർ ബാത്ത, കുഞ്ഞമ്മദ് പേരാമ്പ്ര, ജില്ലാ സെക്രട്ടറിമാരായ റഫീഖ് ഒളവറ, മുത്തലിബ് തെക്കേക്കാട്, മണ്ഡലം ഭാരവാഹികളായ അബ്ദുൽ ഹക്കീം അൽഹസനി, മിസ്ഹബ് മാടമ്പില്ലത്ത്, അമീർ കമ്മാടം, ഹസ്സൻ തഖ്‌വ, മുഹമ്മദ് തെക്കേക്കാട് സംബന്ധിച്ചു.