/sathyam/media/media_files/z6jGfmUsZrQw0wmxD9Dg.jpg)
കുവൈറ്റ്: കുവൈറ്റില്‍ 'ആര്‍ട്ടിക്കിള്‍ എട്ട്' അനുസരിച്ച് സ്വാഭാവിക വ്യക്തികളില്‍ നിന്ന് പൗരത്വം പിന്‍വലിക്കുന്നതിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകളും അസത്യമാണെന്ന് സര്‍ക്കാര്‍.
എല്ലാ പിന്‍വലിക്കല്‍ കേസുകളും നാഷണല്‍ സുപ്രീം കമ്മിറ്റി സ്ഥാപിച്ച ചട്ടക്കൂടുകള്‍ക്കും അടിസ്ഥാനങ്ങള്‍ക്കും അനുസരിച്ചാണ് വരുന്നതെന്നും സൂക്ഷ്മമായ പരിശോധനയ്ക്ക് ശേഷമല്ലാതെ ഒരു പൗരത്വവും പിന്‍വലിക്കുന്നില്ലെന്നും വ്യാജമായി നേടിയതായി തെളിയിക്കപ്പെട്ടാല്‍ അയാളുടെ പൗരത്വം പിന്‍വലിക്കപ്പെടുമെന്നും അധികൃതര്‍ പറഞ്ഞു.
പൗരത്വം പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട എന്തും പ്രസിദ്ധീകരിക്കുന്നത് ഔദ്യോഗിക ചാനലുകള്‍ അനുസരിച്ചായിരിക്കണമെന്ന് ഉറവിടം വിശദീകരിച്ചു.
കാരണം ഈ വിഷയവുമായി ബന്ധപ്പെട്ട് കിംവദന്തികള്‍ പ്രചരിപ്പിക്കുന്നവരെ നിയമപരമായി നേരിടുമെന്നും സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചു പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us