കുവൈറ്റ്‌ ഫിലിം എന്തുസിയാസ്റ്റ് കടലോണം സംഘടിപ്പിച്ചു

ഓണാസദ്യയോട് കൂടി സമാപിച്ച ചടങ്ങിൽ  അഖില അൻവി നന്ദി രേഖപ്പെടുത്തി.

New Update
kuuUntitleddedli

കുവൈറ്റ്:  എന്നും  വ്യത്യസ്തമായ  പരിപാടികൾ  അണിയിച്ചൊരുക്കുന്നതിലൂടെ ശ്രദ്ധ നേടിയ സംഘടനയായ  കുവൈറ്റ്‌  ഫിലിം എന്തുസിയാസ്റ്റ് വ്യത്യസ്തയർന്ന ഓണാഘോഷം സംഘടിപ്പിച്ചു.

Advertisment

കടലോണം എന്ന് പേരിട്ട ഓണാഘോഷം  കുവൈറ്റിലെ  ഓളപരപ്പുകൾക്ക് നടുവിൽ  ബോട്ടിൽ വച്ചാണ് സംഘടിപ്പിച്ചത്.

മാവേലി എഴുന്നള്ളത്, അംഗങ്ങളുടെ കലാപരിപാടികൾ, ഗഭീരമായ  ഓണസദ്യ  തുടങ്ങിയവ  ബോട്ടിൽ വച്ചു നടത്തിയത് അംഗങ്ങൾക്ക് ഒരു വേറിട്ട അനുഭവമായി.  

കെ എഫ് ഈ ക്രീയേറ്റീവ് ഡയറക്ടർ വട്ടിയൂർകാവ് കൃഷ്ണകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ ഫ് ഈ  പാട്രൺ ജിനു വൈക്കത്, സുനിൽ പറകപാടത്, കെ എഫ് ഈ കോർ കമ്മിറ്റി അംഗങ്ങളായ  ജിജുന, വിഷ്ണു, ചന്ദ്രമോഹൻ, അഖില, ലിബിൻ  തുടങ്ങിയവർ ചേർന്ന് നിലവിളക്കു കൊളുത്തി  ഉത്ഘാടനം  നിർവഹിച്ചു.

തുടർന്ന്  കെ എഫ് ഈ  അംഗങ്ങളുടെയും  കുടുംബാംഗങ്ങളുടെയും കലാ പ്രകടനങ്ങളും വിവിധ തരം ഗെയിംസും  അരങ്ങേറി.

ഓണാസദ്യയോട് കൂടി സമാപിച്ച ചടങ്ങിൽ  അഖില അൻവി നന്ദി രേഖപ്പെടുത്തി.

പങ്കെടുത്ത എല്ലാ കെ എഫ് ഈ  അംഗങ്ങളും  ഇതൊരു വ്യത്യസ്തമായ   അനുഭവമാണെന്നും  ഇനിയും ഇതുപോലെ വ്യത്യസ്തമായ  പരിപാടികൾ  കെ എഫ് ഈ ക്ക്‌ നടത്താൻ സാധിക്കട്ടെ എന്ന് അഭിപ്രായപ്പെടുകയുണ്ടായി.

ഫ്‌ളൈവേൾഡ്  ലക്ഷ്വറിയുമായി ചേർന്നാണ് കെ എഫ് ഈ  ഈ കടലോണം സംഘടിപ്പിച്ചത്.

Advertisment