New Update
/sathyam/media/media_files/2024/11/04/0mArLggPEBHVar7yVea0.webp)
കുവൈറ്റ്: കുവൈത്തിലെ സല്‍വ പ്രദേശത്ത് ട്രാഫിക് പട്രോളിംഗ് നടത്തവേ മറ്റൊരു വാഹനം ഇടിച്ച് രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു. ബദര്‍ ഫാലാഹ് അല്‍ ആസ്മി, തലാല്‍ ഹുസൈന്‍ അല്‍ ദൗസരി എന്നിവരാണ് കൊല്ലപ്പെട്ടത്.
Advertisment
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. വാഹനം ഇടിച്ചു കയറ്റിയയാളെ ആശുപത്രിയില്‍ നിന്നും പോലിസ് കണ്ടെത്തി. പ്രതിക്ക് കാവല്‍ ഏര്‍പ്പെടുത്തിയതായി സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു.
സംഭവം മനഃപൂര്‍വമാണോ അല്ലയോ എന്ന് വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു വരികയാണെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ ആറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us