താലന്തുകളുടെ പങ്കിടലും സമർപ്പണവുമാണ്‌ ആദ്യഫലപ്പെരുന്നാൾ: ഡോ. യൂഹാനോൻ മാർ മിലിത്തിയോസ്‍ മെത്രാപ്പോലിത്താ

ഹവല്ലി പാലസ്‌ ഹാളിൽ വെച്ചു നടന്ന പരിപാടികൾ കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ്‌ സ്വൈക ഭദ്രദീപം തെളിയിച്ച്‌ ഉത്ഘാടനം ചെയ്തു.

New Update
kuwaiUntitledaster

കുവൈറ്റ്‌: നമുക്ക്‌ ലഭിച്ചിരിക്കുന്ന താലന്തുകളെ ദൈവമുമ്പാകെ സമർപ്പിക്കുന്നതും മറ്റുള്ളവർക്കുവേണ്ടി പങ്കിടുന്നതുമാണ്‌ ആദ്യഫലപ്പെരുന്നളിന്റെ പൂർത്തീകരണമെന്ന്‌ മലങ്കര സഭയുടെ തൃശൂർ ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ മിലിത്തിയോസ്‌ മെത്രാപ്പോലിത്താ ആഹ്വാനം ചെയ്തു.

Advertisment

സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവകയുടെ ആദ്യഫലപ്പെരുന്നാളിനോടനുബന്ധിച്ച്‌ നടന്ന പൊതുസമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തികൊണ്ട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

Untitledasterku

ഹവല്ലി പാലസ്‌ ഹാളിൽ വെച്ചു നടന്ന പരിപാടികൾ കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ്‌ സ്വൈക ഭദ്രദീപം തെളിയിച്ച്‌ ഉത്ഘാടനം ചെയ്തു.

മഹാഇടവക വികാരി റവ. ഫാ. ഡോ. ബിജു പാറയ്‌ ക്കൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സഹവികാരി റവ. ഫാ. മാത്യൂ തോമസ്‌ സ്വാഗതവും, ആദ്യഫലപ്പെരുന്നാൾ 2024 ജനറൽ കൺവീനർ ഷാജി വർഗീസ്‌ നന്ദിയും പ്രകാശിപ്പിച്ചു. 

Untitledasterkuww

നാഷണൽ ഇവഞ്ചലിക്കൽ ചർച്ച്‌ കുവൈറ്റ്‌ പ്രതിനിധി അജോഷ്‌ മാത്യൂ, കുവൈറ്റ്‌ എപ്പിസ്ക്കോപ്പൽ ചർച്ചസ്‌ ഫെല്ലോഷിപ്പ്‌ പ്രസിഡണ്ട്‌ റവ. സിബി പി.ജെ. എന്നിവർ ആശംസകൾ അർപ്പിച്ചു.

ഇന്ത്യൻ എംബസ്സി ഹെഡ്‌ ഓഫ്‌ ചാൻസെറി ജെയിംസ്‌ ജേക്കബ്‌, മഹാ ഇടവക ട്രഷറാർ സിബു അലക്സ്‌ ചാക്കോ, സെക്രട്ടറി ബിനു ബെന്ന്യാം, മലങ്കര സഭാ മാനേജിംഗ്‌ കമ്മിറ്റിയംഗം തോമസ്‌ കുരുവിള, മാത്യൂ കെ.ഇ., ഭദ്രാസന കൗൺസിൽ അംഗം ദീപക്ക്‌ അലക്സ്‌ പണിക്കർ, ബഹറിൻ എക്സ്ചെയിഞ്ച്‌ കമ്പനി സി.ഇ.ഓ. മാത്യൂസ്‌ വർഗീസ്‌ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Untitledasterkut

ആദ്യഫലപ്പെരുന്നാളിനോടനുബന്ധിച്ച്‌ പ്രസിദ്ധീകരിച്ച സ്മരണിക, സുവനീർ കൺവീനർ ടിജു അലക്സ്‌ പോളിൽ നിന്നും ഏറ്റുവാങ്ങി മാത്യൂസ്‌ വർഗീസിനു നൽകി കൊണ്ട്‌, ഡോ. യൂഹാനോൻ മാർ മിലിത്തിയോസ്‌ മെത്രാപ്പോലിത്താ പ്രകാശനം ചെയ്തു.

പ്രശസ്ത സിനിമാതാരവും പിന്നണിഗായികയുമായ അനാർക്കലി മരയ്ക്കാർ, ഫൈസൽ, ശിഖാ പ്രഭാകർ എന്നിവർ നേതൃത്വം നൽകിയ സംഗീത വിരുന്ന്‌, മഹേഷ്‌ കുഞ്ഞുമോൻ അവതരിപ്പിച്ച കോമഡി ഷോ, മഹാ ഇടവകയിലെ സണ്ഡേസ്ക്കൂൾ കുട്ടികളും, പ്രാർത്ഥനായോഗങ്ങളും, ആത്മീയ പ്രസ്ഥാനങ്ങളും അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികൾ, നാടൻ രുചിഭേദങ്ങളുമായി ഊട്ടുപുര, മർത്തമറിയം ഫുഡ്‌ സ്റ്റാൾ എന്നിവ ആദ്യഫലപ്പെരുന്നാൾ 2024-ന്റെ ആകർഷണങ്ങളായി.

Untitledakuster

ആദ്യഫലപ്പെരുന്നാൾ ആഘോഷങ്ങളിൽ പങ്കെടുക്കാൻ മുൻവർഷങ്ങളിലേതു പോലെ വമ്പിച്ച ജനാവലിയാണെത്തിച്ചേർന്നത്.

Advertisment