/sathyam/media/media_files/2024/12/05/yOFllZ5GlbQihvSAANNq.jpg)
കുവൈറ്റ്: കുവൈത്ത് വിദേശ കാര്യമന്ത്രി അബ്ദുല്ല അല്‍-യഹ്യ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂട്ടിക്കാഴ്ച നടത്തി. കുവൈത്തില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് കുവൈത്ത് ഭരണ കൂടം നല്‍കി വരുന്ന പിന്തുണകള്‍ക്ക് നരേന്ദ്ര മോദി കുവൈത്ത് വിദേശകാര്യ മന്ത്രിയോട് നന്ദി പ്രകടിപ്പിച്ചു.
ദിദ്വന സന്ദര്‍ശനാര്‍ത്ഥം ഇന്ത്യയില്‍ എത്തിയതായിരുന്നു മന്ത്രി യഹ്യ. കുവൈത്ത് വിദേശകാര്യ മന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനത്തില്‍ മോദി സന്തോഷം പ്രകടിപ്പിച്ചു.
ഇരു രാജ്യങ്ങളും തമ്മില്‍ നില നില്‍ക്കുന്ന ചരിത്രപരമായ ബന്ധങ്ങള്‍, ഇന്ത്യയുടെയും ഇന്ത്യക്കാരുടെയും പ്രയോജനത്തിനായി ആഴത്തില്‍ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത മോദി എക്‌സില്‍ കുറിച്ചു.
/sathyam/media/media_files/2024/12/05/FdzFzJAKvBPUVkmJC2w2.jpg)
ലോകത്തിലെ ഏറ്റവും വിവേകശാലികളായ വ്യക്തികളില്‍ ഒരാളാണ് പ്രധാനമന്ത്രി മോദിയെന്ന് ഞങ്ങള്‍ കരുതുന്നതായി കുവൈത്ത് വിദേശകാര്യ മന്ത്രി വ്യക്തമാക്കി.
ഇന്ത്യയെ ഉയര്‍ച്ചയിലേക്ക് നയിക്കുന്നതില്‍ പ്രധാനമന്തി മോദി വിജയിച്ചു കഴിഞ്ഞതായും അത് തുടരുവാന്‍ ഇനിയും അദ്ദേഹത്തിനു കഴിയുമെന്നും കുവൈത്ത് വിദേശകാര്യമന്ത്രി ആശംസിച്ചു. വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us