New Update
/sathyam/media/media_files/2024/12/08/YyklsbudC15ztGezQSxL.jpg)
കുവൈറ്റ്: കുവൈറ്റിലെ സാല്‍മിയയില്‍ നിന്ന് ജഹ്‌റയിലേക്കുള്ള ഗതാഗതത്തിനായി ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ റോഡില്‍ (അഞ്ചാമത്തെ റിംഗ് റോഡ്) രണ്ട് പാതകള്‍ താല്‍ക്കാലികമായി അടച്ചതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Advertisment
ഡിസംബര്‍ 8 ഞായറാഴ്ച മുതല്‍ ഡിസംബര്‍ 11 ബുധനാഴഴ്ച വരെ നാല് ദിവസത്തേക്ക് എല്ലാ ദിവസവും 12:00 മുതല്‍ പുലര്‍ച്ചെ 5:00 വരെയാണ് പ്രാബല്യത്തില്‍ വരിക
ആഭ്യന്തര മന്ത്രലയം കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയില്‍ ഷെയ്ഖ് സായിദ് റോഡ് എയര്‍പോര്‍ട്ട് റോഡുമായി (റോഡ് 55) കവലയില്‍ ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് പാത അടയ്ക്കുമെന്ന് മന്ത്രാലയം വിശദീകരിച്ചു.
അടച്ചിടുന്ന സമയങ്ങളില്‍ ബദല്‍ റൂട്ടുകള്‍ തിരഞ്ഞെടുക്കാന്‍ വാഹനമോടിക്കുന്നവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us