സംഗീത സാദ്രമായി അകം നിറഞ്ഞ് പല്‍പഗം 2024

യോഗത്തില്‍ വെച്ച് വിശിഷ്ട അതിഥികള്‍ക്കുള്ള ഉപഹാരങ്ങള്‍ ഹരീഷ് ശിവരാമകൃഷ്ണന്‍ വിതരണം ചെയ്തു

New Update
kuwaitUntitledasad

കുവൈറ്റ്: പാലക്കാട് പ്രവാസി അസോസിയേഷന്‍ ഓഫ് കുവൈറ്റിന്റെ പതിനാറാമത് വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പല്‍പ്പഗം - 24 എന്ന പരിപാടി ജനപങ്കാളിത്തം കൊണ്ടും സംഘാടക മികവുകൊണ്ടും കുവൈറ്റിലെ പ്രവാസി സമൂഹ ചരിത്രത്തിന്റെ ഭാഗമായി മാറി. 

Advertisment

സംഗീതത്തിന്റെ അകമറിഞ്ഞ ലോക പ്രശസ്തി നേടിയ ഹരീഷ് ശിവരമകൃഷ്ണന്റെ നേതൃത്വത്തില്‍ കുവൈറ്റില്‍ ആദ്യമായി എത്തിച്ചേര്‍ന്ന  അഗം ഫുള്‍ ബാന്‍ഡ് സംഗീത നിശ തിങ്ങി നിറഞ്ഞ ആയിരക്കണക്കിന് ആസ്വാദകരില്‍ ആവേശത്തിന്റെ കൊടുങ്കാറ്റ് ആയി മാറി. 

Untitledasadpalpagam


സംഘാടകരുടെ എല്ലാം കണക്കുകളും തെറ്റിച്ചുകൊണ്ട് പരിപാടി തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പേ തന്നെ കാണികള്‍ വേദിയിലേയ്ക്ക് ഒഴുകി എത്തി


കാലവും പ്രായവും കടന്നു സഞ്ചരിക്കുവാന്‍ സംഗീതത്തിന് സാധിക്കുമെന്ന് തെളിയിക്കുന്ന തരത്തില്‍ യുവതലമുറയെയും പഴയ തലമുറയെയും  ഒരുപോലെ കുളിരണിയിക്കുന്നതായി മാറി പല്‍പ്പഗം 24 ന്റെ സംഗീത സന്ധ്യ.

മൈതാന്‍ ഹവല്ലിയിലെ അമേരിക്കന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വെച്ച് സംഘടിപ്പിച്ച ആഘോഷ പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം ഫിനിക്‌സ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ സുനില്‍ പരകപ്പാടത്ത് നിര്‍വഹിച്ചു. 

പല്‍പ്പക് പ്രസിഡണ്ട് സക്കീര്‍ പുതുനഗരം അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രോഗ്രാം കണ്‍വീനറും പല്പക് ജനറല്‍ സെക്രട്ടറിയുമായ പ്രേംരാജ് സ്വാഗതവും ട്രഷറര്‍ രാജേഷ് കുമാര്‍ നന്ദിയും പറഞ്ഞു. 

Untitledakusad


യോഗത്തില്‍ വെച്ച് വിശിഷ്ട അതിഥികള്‍ക്കുള്ള ഉപഹാരങ്ങള്‍ ഹരീഷ് ശിവരാമകൃഷ്ണന്‍ വിതരണം ചെയ്തു. ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് മെട്രോ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ ഹംസ പയ്യന്നൂര്‍ സംസാരിച്ചു


പതിനാറാം വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ സ്മരണികയുടെ പ്രകാശനം പല്‍പക് വൈസ് പ്രസിഡന്റ് രാജേഷ് പരിയാരത്തിന് ആദ്യം കോപ്പി നല്‍കിക്കൊണ്ട് സുനില്‍ പരകപ്പാടത്ത് നിര്‍വഹിച്ചു.

ചടങ്ങുകള്‍ക്ക് ശിവദാസ് വാഴയില്‍, പി എന്‍ കുമാര്‍, സുരേഷ് പുളിക്കല്‍, സുരേഷ് മാധവന്‍, അരവിന്ദാക്ഷന്‍, വേണു കുമാര്‍, ജിജു മാത്യു, ഹരീഷ്, സി പി ബിജു, സുഷമ , രാജി ജയരാജ് എന്നിവര്‍ നേതൃത്വം നല്‍കി.

Advertisment