കർമ്മേൽ മലങ്കര ഇവാഞ്ചലിക്കൽ ചർച്ച് കുവൈറ്റിന്റെ പിക്നിക് നടത്തി

ഇടവക ട്രഷറര്‍ രാഗില്‍, സമാജം സെക്രട്ടറി ഷിജി ഡേവിസ്, ടെന്‍സി, ജെമിനി, ജിതിന്‍ ടി എബ്രഹാം, ജേക്കബ് ഷാജി എന്നിവര്‍ നേതൃത്വം നല്‍കി.

New Update
Untitledasadpic

കുവൈറ്റ്:  കര്‍മ്മേല്‍ മലങ്കര ഇവാഞ്ചലിക്കല്‍ ചര്‍ച്ച് കുവൈറ്റിന്റെ പിക്‌നിക് കബ്ദില്‍ നടത്തപ്പെട്ടു. ഇടവക വികാരി വെരി റെവ പ്രജീഷ് മാത്യു ഉത്ഘാടനം ചെയ്തു. 

Advertisment

ഇന്നത്തെ ബന്ധങ്ങള്‍ എന്ന വിഷയത്തെ ആസ്പദമാക്കി കൗണ്‍സിലിങ് ക്ലാസ് നടത്തി. പിക്‌നിക്കില്‍ വ്യത്യസ്ത ഗെയിംസ് നടത്തപ്പെട്ടു. തുടര്‍ന്ന് ഇടവക ആരാധനയും പിക്‌നിക്കില്‍ നടത്തപ്പെട്ടു


ഇടവക അംഗങ്ങളുടെ കലാപരിപാടികളും നടത്തപ്പെട്ടു. ഇടവക സെക്രട്ടറി മൃദുന്‍ ജോര്‍ജ് കണ്‍വീനര്‍ ആയും, സൊനറ്റ് ജസ്റ്റിന്‍ ജോയിന്റ് കണ്‍വീനര്‍ ആയും പ്രവര്‍ത്തിച്ചു.

ഇടവക ട്രഷറര്‍ രാഗില്‍, സമാജം സെക്രട്ടറി ഷിജി ഡേവിസ്, ടെന്‍സി, ജെമിനി, ജിതിന്‍ ടി എബ്രഹാം, ജേക്കബ് ഷാജി എന്നിവര്‍ നേതൃത്വം നല്‍കി.

Advertisment