മരുഭൂമിയിലെ ഇടയന്മാർക്ക് സഹായ ഹസ്തവുമായി കെ.കെ.ഐ.സി മെഡികെയർ

ലഘുലേഖകളും പുസ്തകങ്ങളും വിതരണം ചെയ്തു.

New Update
Untitledasadme

കുവൈറ്റ്‌: മരുഭൂമിയിൽ തണുത്തു വിറക്കുന്ന നാളുകളിൽ ആടുകളേയും ഒട്ടകങ്ങളെയും മേച്ചും തമ്പുകളിൽ ഉറങ്ങിയും തൊഴിലെടുക്കുന്ന ഇടയന്മാർക്ക്  സഹായവും സേവനവുമായി കുവൈത്ത് കേരള ഇസ്‌ലാഹീ സെൻറർ സോഷ്യൽ വെൽഫെയർ വിംഗിന്റെ മെഡികെയർ പ്രവർത്തകരെത്തി. 

Advertisment

Untitledasadar


മരുഭൂമിയുടെ ഉൾപ്രദേശങ്ങളിൽ ആവശ്യക്കാരെ തെരഞ്ഞുപിടിച്ച് ഭക്ഷണ സാധനങ്ങളടങ്ങിയ കിറ്റുകൾ, കമ്പിളിപ്പുതപ്പുകൾ, ജാക്കറ്റുകൾ, മറ്റു വസ്ത്രങ്ങളും സാധനങ്ങളും  നൽകി


Untitledasadaa

കൂടാതെ ലഘുലേഖകളും പുസ്തകങ്ങളും വിതരണം ചെയ്തു.

ഡോക്ടർമാരും പാരാമെഡിക്കൽ സ്റ്റാഫുമടങ്ങിയ സംഘം രോഗികൾക്ക് വൈദ്യപരിശോധന, ഫിസിയോതെറാപ്പി തുടങ്ങിയ സേവനങ്ങളും ആവശ്യമായ മരുന്നുകളും സൗജന്യമായി നൽകി.

Advertisment