/sathyam/media/media_files/z6jGfmUsZrQw0wmxD9Dg.jpg)
കുവൈറ്റ്: കുവൈറ്റിന്റെ എല്ലാ പ്രദേശങ്ങളിലും പരിശോധനാ കാമ്പെയ്നുകള്‍ തുടരുന്നുവെന്ന് അഗ്‌നിശമനസേന.
നിയമലഘനങ്ങള്‍ കാലാവധി ലൈസന്‍സുകള്‍, അനുമതിയില്ലാത്ത കെട്ടിടങ്ങള്‍, തെറ്റായ സംഭരണം എന്നിവ നിരീക്ഷിക്കുന്നതിനായി രാജ്യത്തിന്റെ എല്ലാ മേഖലകളിലും പരിശോധന കാമ്പെയ്നുകള്‍ തുടരുമെന്ന് കുവൈറ്റ് ജനറല്‍ ഫയര്‍ ഫോഴ്സ് മേധാവി മേജര്‍ ജനറല്‍ തലാല്‍ അല്‍ റൂമി സ്ഥിരീകരിച്ചു.
ഷുവൈഖ് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ കാമ്പെയ്നില്‍ 45 അഗ്‌നിശമന സേനാംഗങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അല്‍-റൂമി പറഞ്ഞു.
തെറ്റായതും ക്രമരഹിതവുമായ സംഭരണം, ലൈസന്‍സ് നേടുന്നതിലെ പരാജയം, എന്നിവയുള്‍പ്പെടെ സുരക്ഷാ, അഗ്‌നിശമന മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനും നിയമലംഘനങ്ങള്‍ നിരീക്ഷിക്കുന്നതിനുമായി രാജ്യത്തിന്റെ എല്ലാ മേഖലകളിലും കാമ്പെയ്നുകള്‍ ദിവസവും തുടരുമെന്ന് അല്‍-റൂമി വിശദീകരിച്ചു
ഉടമകളോടും വാടകക്കാരോടും അവര്‍ വാടകയ്ക്കെടുക്കാനോ ഉദ്ദേശിക്കുന്ന കെട്ടിടത്തിനോ വസ്തുവിനോ അഗ്‌നിശമന ലൈസന്‍സ് ഉണ്ടായിരിക്കണമെന്നും ഇത് എല്ലാ അഗ്‌നിശമന മാനദണ്ഡങ്ങളും പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us