/sathyam/media/media_files/8cMKwA1MU3cHVB6iud2p.jpg)
കുവൈത്ത്: കുവൈത്തില്‍ പുതിയ താമസ നിയമ പ്രകാരം നിലവിലെ വിസ ഫീസുകളില്‍ വര്‍ധനവ് വരുത്തുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ താമസ കാര്യ വിഭാഗം അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ അലി അല്‍ ആദ്വാനി വ്യക്തമാക്കി.
ഫീസ് വര്‍ദ്ധനവ് നിശ്ചയിക്കാന്‍ പ്രത്യേക സമിതിക്ക് രൂപം നല്‍കിയതായും അല്‍ അഖ്ബാര്‍ ചാനലിനു നല്‍കിയ ആഭിമുഖത്തില്‍ അദ്ദേഹം അറിയിച്ചു.
പുതിയ താമസ നിയമ പ്രകാരം കുടുംബ സന്ദര്‍ശക വിസയുടെ കാലാവധി 3 മാസം ആണ്. ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രി ഉത്തരവ് പുറപ്പെടുവിച്ച ശേഷം തീരുമാനം പ്രാബല്യത്തില്‍ വരും
കുവൈത്തികള്‍ക്ക് മറ്റു രാജ്യങ്ങളിലേക്ക് സന്ദര്‍ശനം നടത്തുന്നതിന് ഈടാക്കുന്ന ഫീസിന്റ അടിസ്ഥാനത്തിലായിരിക്കും ആ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് കുവൈത്തിലേക്കുള്ള സന്ദര്‍ശന ഫീസ് നിര്‍ണ്ണയിക്കുക.
ഇതിനായി വിദേശകാര്യമന്ത്രാലയവുമായി ഏകോപനം നടത്തി വരികയാണ്. വിദഗ്ദരായ വിദേശി തൊഴിലാളികള്‍ക്ക് പത്ത് വര്‍ഷത്തെ കാലാവധിയുള്ള താമസ രേഖ അനുവദിക്കും
വിസകച്ചവടക്കാര്‍ക്ക് പുറമെ വിസ വാങ്ങുന്നവരും ശിക്ഷാര്‍ഹരാണ്. വിസക്ക് വേണ്ടി പണം നല്‍കുന്നത്. 1000 ദിനാര്‍ പിഴയോ അല്ലെങ്കില്‍ ഒരു വര്‍ഷം തടവ് ശിക്ഷയോ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്നും അദ്ദേഹം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us