കേരള യുനൈറ്റഡ് ഡിസ്ട്രിക് അസോസിയേഷന്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗം സംഘടിപ്പിച്ചു

പ്രവാസികളുടെ ഇടയില്‍ ഏറെ ആത്മാര്‍ഥമായി പ്രവര്‍ത്തിക്കാന്‍ ജില്ലാ സംഘടനകള്‍ക്ക് കഴിയുന്നുണ്ട്

New Update
Untitledrajjkuu

കുവൈത്ത്: ജില്ല അസോസിയേഷനുകളുടെ കുവൈറ്റിലെ കോഡിനേഷന്‍ കമ്മിറ്റി കേരള യുനൈറ്റഡ് ഡിസ്ട്രിക് അസോസിയേഷന്‍ (കുട)  ശനിയാഴ്ച്ച കുവൈറ്റ്, അബ്ബാസ്സിയ ഹൈഡിന്‍ ഓഡിറ്റോറിയത്തില്‍ വച്ച് 2024 വര്‍ഷത്തെ വാര്‍ഷിക ജനറല്‍ ബോഡി യോഗം സംഘടിപ്പിച്ചു.

Advertisment

പുതിയ പ്രവര്‍ത്തന വര്‍ഷ ഭാരവാഹികളായി ജനറല്‍ കണ്‍വീനര്‍ പത്തനംതിട്ട ജില്ലാ അസോസിയേഷന്‍ മാര്‍ട്ടിന്‍ മാത്യു, കണ്‍വീനര്‍മാരായി തിരുവനന്തപുരം റെസി.അസോസിയേഷന്‍ (ട്രാക്ക്) എം.എ.നിസാം, എറണാകുളം ജില്ലാ അസോസിയേഷന്‍ (ഇഡിഎ)തങ്കച്ചന്‍ ജോസഫ്, പാലക്കാട് പ്രവാസി അസോസിയേഷന്‍ ഓഫ് കുവൈറ്റ് (പല്‍പക്ക്) സക്കീര്‍ പുതുനഗരം, വയനാട് ജില്ലാ അസോസിയേഷന്‍ ജിനേഷ് ജോസ്, കോഴിക്കോട് ജില്ലാ എന്‍ആര്‍ഐ അസോസിയേഷന്‍ (കെഡിഎന്‍എ) സന്തോഷ് പുനത്തില്‍ എന്നിവരെ യോഗം തിരഞ്ഞെടുത്തു. 


പ്രവാസികളുടെ ഇടയില്‍ ഏറെ ആത്മാര്‍ഥമായി പ്രവര്‍ത്തിക്കാന്‍ ജില്ലാ സംഘടനകള്‍ക്ക് കഴിയുന്നുണ്ട് എന്നും കുവൈറ്റിലെ മലയാളി സമൂത്തിന്റെ പൊതു വിഷയങ്ങളില്‍ വിവിധ ജില്ലാ നേത്യത്ത്വത്തിനിടയില്‍ പൊതു അഭിപ്രായം രൂപപ്പെടുത്താന്‍ കുട കോഡിനേഷന് സാധിക്കുന്നുണ്ട് എന്നും യോഗം വിലയിരുത്തി


ഇന്ത്യന്‍ എംബസ്സിയുമായി ബന്ധപ്പെട്ട് നിലവിലെ കമ്മിറ്റി നടത്തിയ ഇടപെടലുകളെ പങ്കെടുത്ത ജില്ലാ നേതാക്കള്‍ അഭിനന്ദിച്ചു.

അറുപതില്‍പരം ജില്ലാ നേതാക്കള്‍ പങ്കെടുത്ത വാര്‍ഷിക ജനറല്‍ ബോഡി മീറ്റിംഗിന് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കണ്‍വീനര്‍ മാര്‍ട്ടിന്‍ മാത്യു നന്ദി രേഖപ്പെടുത്തി.

Advertisment