കുവൈറ്റില്‍ ഇന്ന് തണുത്ത കാലാവസ്ഥ. കാര്‍ഷിക മേഖലകളില്‍ മഞ്ഞ് രൂപപ്പെടാന്‍ സാധ്യത

മരുഭൂമി പ്രദേശങ്ങള്‍ അടക്കം കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കൂടിയ താപനില 16 ഡിഗ്രി

New Update
weather Untitled33453.jpg

കുവൈറ്റ്: കുവൈറ്റില്‍ ഇന്ന് തണുത്ത കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്.

Advertisment

നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറന്‍ കാറ്റ് മണിക്കൂറില്‍ 12-38 കി.മീ വീശുമെന്നും രാത്രിയില്‍ മിതമായ വടക്കുപടിഞ്ഞാറ് കാറ്റ് മണിക്കൂറില്‍ 08-35 കി.മീ വേഗതയിലും വീശാന്‍ സാധ്യതയുണ്ട്.

കാര്‍ഷിക മേഖലകളില്‍ മഞ്ഞ് രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും മരുഭൂമി പ്രദേശങ്ങള്‍ അടക്കം കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കൂടിയ താപനില 16 ഡിഗ്രിയും കുറഞ്ഞ താപനില 6 ഡിഗ്രിയും ആയിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Advertisment