കുവൈറ്റ്‌ മഹാ ഇടവകയുടെ എൽദോപ്പെരുന്നാൾ ശുശ്രൂഷകൾക്ക്‌ അലക്സിയോസ്‌ മാർ യൗസേബിയോസ്‌ മെത്രാപ്പോലീത്താ മുഖ്യകാർമ്മികത്വം വഹിച്ചു

ക്രിസ്തുമസ്‌ ശുശ്രൂഷകൾക്ക്‌ മഹാ ഇടവക വികാരി ഫാ. ഡോ. ബിജു പാറയ്ക്കൽ, സഹവികാരി ഫാ. മാത്യൂ തോമസ്‌ എന്നിവർ സഹകാർമ്മികത്വം വഹിച്ചു.

New Update
xmaskuUntitled

കുവൈറ്റ്‌: സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാ ഇടവകയുടെ എൽദോപ്പെരുന്നാൾ (ക്രിസ്തുമസ്‌) ശുശ്രൂഷകൾക്ക്‌ മലങ്കര സഭയുടെ കൽക്കത്താ ഭദ്രാസനാധിപനും, കേരളാ കൗൺസിൽ ഓഫ്‌ ചർച്ചസിന്റെ പ്രസിഡണ്ടുമായ അലക്സിയോസ്‌ മാർ യൗസേബിയോസ്‌ മെത്രാപ്പോലീത്താ മുഖ്യകാർമ്മികത്വം വഹിച്ചു. 

Advertisment

ഡിസംബർ 24-ന്‌ രാത്രി സിറ്റി നാഷണൽ ഇവാഞ്ചലിക്കൽ ദേവാലയത്തിൽ നടന്ന തീജജ്വാലാ ശുശ്രൂഷ ഉൾപ്പെടെയുള്ള ക്രിസ്തുമസ്‌ ശുശ്രൂഷകൾക്ക്‌ മഹാ ഇടവക വികാരി ഫാ. ഡോ. ബിജു പാറയ്ക്കൽ, സഹവികാരി ഫാ. മാത്യൂ തോമസ്‌ എന്നിവർ സഹകാർമ്മികത്വം വഹിച്ചു.

Advertisment